Friday, March 13, 2026 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 09.10 AM

' രാത്രി 12 മണിക്ക് ശേഷം നോക്കണം അഴിഞ്ഞാട്ടം കാണാം' ; തിരുവനന്തപുരം നഗരത്തെ വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി എംജി ശ്രീകുമാര്‍

reacts, post

തിരുവനന്തപുരം നഗരത്തെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി എംജി ശ്രീകുമാര്‍. ' തിരുവനന്തപുരം സിറ്റിയില്‍ രാത്രി 12 മണിക്ക് ശേഷം നോക്കണം പ്രായഭേദമന്യേ അഴിഞ്ഞാട്ടം കാണാം. ഒന്നും മിണ്ടരുത് സദാചാര പോലീസ് ആക്കി മാറ്റും' എന്ന ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിനാണ് ഗായകന്‍ മറുപടി നല്‍കിയത്. ' 11 മണിക്ക് വീട്ടില്‍ പോയി ഉറങ്ങൂ... Be a good boy' എന്നായിരുന്നു എംജി ശ്രീകുമാറിന്റെ മറുപടി.

' അനന്തപുരിയില്‍, ( TRIVANDRUM) രാത്രി 11 മണിക്കുളള പോലീസ് പട്രോളിംഗ്. അഭിമാന പൂരിതമാകുന്നു അന്തരംഗം' എന്ന ക്യാപ്ഷനോട് കൂടി, കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്ത് രാത്രി നടക്കുന്ന പോലീസ് പട്രോളിങ്ങിന്റെ വീഡിയോ ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചത്. പോലീസുക്കാര്‍ കുതിരപ്പുറത്ത് പട്രോളിങ്ങിന് ഇറങ്ങുന്ന ഈ കാഴ്ച വര്‍ഷങ്ങളായി തിരുവനന്തപുരത്തെ പ്രധാന കൗതുകക്കാഴ്ചകളിലൊന്നാണ്.

reacts, post

ഈ വീഡിയോയ്ക്ക് താഴെയാണ് തിരുവനന്തപുരത്തെ ജീവിതത്തെക്കുറിച്ച് ഒരാള്‍ നെഗറ്റീവ് കമന്റുമായി എത്തിയത്. എംജി ശ്രീകുമാറിന്റെ കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW