Thursday, March 12, 2026 Last Updated 35 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 01.25 PM

നാടെങ്ങും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം ; വീണാജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് സംഘടനകള്‍

uploads/news/2025/07/789443/con-march.jpg

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരണമുണ്ടായതില്‍ ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധം. ശവപ്പെട്ടിയേന്തി പത്തനംതിട്ടയിലും കൊല്ലത്ത് ശവമഞ്ചമേന്തിയുള്ള പ്രതിഷേധവും കോണ്‍ഗ്രസ് സംഘടിപ്പിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയുടെ പ്രതിഷേധം നടന്നു.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും വീണാജോര്‍ജജിന്റെ വീടുകളിലേക്ക് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധമാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസും നേരത്തേ ബിജെപിയും വീണാജോര്‍ജ്ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അക്രമം ഉണ്ടാകുമെന്ന ഇന്റലിജന്റസ് റിപ്പോര്‍ട്ട് അനുസരിച്ച് എല്ലായിടത്തും ശക്തമായ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് വനിതാകോണ്‍ഗ്രസും ബിജെപിയും പ്രതിഷേധമാര്‍ച്ച് മന്ത്രിയുടെ തൈക്കാടുള്ള ഔദ്യോഗിക വസതിയിലേക്കും സെക്രട്ടേറിയേറ്റിലെ അനക്‌സിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. തൃശൂര്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത്‌ലീഗ് തൃശൂരില്‍ പ്രതിഷേധം നടത്തി. എല്ലായിടത്തും മാര്‍ച്ച് പോലീസ് തടഞ്ഞു. തിരുവനന്തപുരത്ത് പ്രതിഷേധം അക്രമാസക്തമായി അനക്‌സിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എല്ലായിടത്തും പോലീസ് ബാരിക്കേഡും ജലപീരങ്കിയും പ്രയോഗിച്ചു.

തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു ബിജെപിയുടെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആറിലധികം തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാര്‍ പോലീസ് ഉയര്‍ത്തിയ ബാരിക്കേഡിന് മുകളിലേക്ക് കയറിയാണ് പ്രതിഷേധിച്ചത്. തൈക്കാട് ഗസ്റ്റ് ഹൗസിന്റെ തൊട്ടടുത്താണ് ഔദ്യോഗിക വസതി. ബിജെപി സിറ്റി ജില്ലാകമ്മറ്റിയുടെ നേതൃത്വ ത്തിലാണ് ഇവിടേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചുമായി എത്തിയത്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം വിളിച്ചു.

കഴിഞ്ഞദിവസവും യൂത്ത് കോണ്‍ഗ്രസും മഹിളാകോണ്‍ഗ്രസും ചേര്‍ന്ന് തൈക്കാട്ട് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് സമരം നടത്തിയിരുന്നു. തൃശൂരില്‍ ഡിഎംഒ ഓഫീസിലേക്കായിരുന്നു യൂത്ത്‌ലീഗ് പ്രതിഷേധമാര്‍ച്ച് നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW