Friday, March 13, 2026 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 08.17 AM

തകര്‍ന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും ; ബിന്ദുവിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും

uploads/news/2025/07/789367/bindu.jpg

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിലാവും റവന്യൂ സംഘം പരിശോധന നടത്തുക. റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ആരോഗ്യമന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം.

രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങി മരണമടഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റ നിലയിലായിരുന്നു വെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.

രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. തലയോലപ്പറമ്പ് പള്ളിക്കവലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയാണ് ഭര്‍ത്താവ് വിശ്രുതന്‍. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ബിന്ദുവിന്റെ ശരീരം സൂക്ഷിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW