Wednesday, March 11, 2026 Last Updated 15 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 01.08 PM

പട്ടാളക്കാരനായി കിടിലന്‍ ആക്ഷനില്‍ പൃഥ്വിരാജ്, നായിക റൊമാന്റിക് ഹീറോയിന്‍ കജോള്‍, എല്ലാം തികഞ്ഞ വില്ലനായി താരപുത്രന്‍ ഇബ്രാഹിം; സര്‍സമീന്‍ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/07/788874/Untitled-2.jpg
Prithviraj Sukumaran in Sarzameen (Image Source: Instagram)

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലടക്കം തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റെ ഏറ്റവും അവസാനമിറങ്ങിയ സിനിമയായിരുന്നു ‘എമ്പുരാന്‍’. പാന്‍ ഇന്ത്യന്‍ തലത്തില്‍ വന്‍ ഹൈപ്പോടെ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നെങ്കിലും വിചാരിച്ചത്ര സ്വീകാര്യത സിനിമയ്ക്ക് കിട്ടിയിരുന്നില്ല. എങ്കിലും പൃഥ്വിരാജ് എന്ന താരത്തിനോടുള്ള ആരാധകരു​ടെ സ്നേഹത്തിന് ഒട്ടും തന്നെ കുറവു വന്നിട്ടില്ല. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വിശേഷങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സര്‍സമീന്‍ ഹിന്ദിയിലാണ് ഒരുങ്ങുന്നത്. ബോളിവുഡിന്റെ എക്കാ​ലത്തെയും പ്രിയപ്പെട്ട അഭിനേത്രി കജോളാണ് പൃഥ്വിയ്ക്കൊപ്പം സര്‍സമീനില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ ഭാര്യയായാണ് കജോള്‍ സിനിമയില്‍. ചിത്രത്തില്‍ സൈനികവേഷത്തിലാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും പങ്കിട്ടിരിക്കുകയാണ് താരം. ‘‘കടമയും കുടുംബവും കൂട്ടിമുട്ടുന്നിടത്താണ് സർസമീന്റെ കഥ ആരംഭിക്കുന്നത്...ഔദ്യോഗിക പ്രഖ്യാപനം പുറത്ത്...’’ പോസ്റ്റര്‍ പങ്കിട്ട് പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിയെയും കജോളിനെയും ഒരുമിച്ച് കാണുന്നതിന്റെ സന്തോഷം ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര്‍ കമന്റുകളിലൂടെ കുറിച്ചിട്ടുണ്ട്.

പൃഥ്വിരാജിനും കജോളിനും പുറമേ, സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലനായി എത്തുന്ന ഇബ്രാഹിം അലി ഖാനാണ് എന്നാണ് വീഡിയോയിലൂടെ മനസ്സിലാകുന്നത്. വീഡിയോയില്‍
പൃഥ്വിയുടേയും കാജോളിന്റേയും ഇബ്രാഹിം അലി ഖാ​ന്റെയും ക്യാരക്ടറുകളെ പരിചയപ്പെടുത്തുന്നുണ്ട്. ഒപ്പം ലുക്കും വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം നാദാനിയാന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
പൃഥ്വിരാജ് പട്ടാളക്കാരനായി എത്തുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് ജമ്മു കശ്മീരിലാണെന്നാണ് വീഡിയോ നല്‍കുന്ന സൂചന. കാജോള്‍ പൃഥ്വിരാജിന്റെ നായികയായിട്ടാകാം അഭിനയിക്കുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നു. ‘‘ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്...’’ എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്. ചിത്രമൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും വ്യക്തമാണ്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഇബ്രാഹിം അലി ഖാന്‍ എത്തുന്നതെന്നാണ് 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്നും വ്യക്‌തമാകുന്നത്. ‘സര്‍സമീനി'ലെ ടീസര്‍ പുറത്തിറങ്ങിയതിന് മുതല്‍ കയ്യടികളാണ് ഇബ്രാഹിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാഴ്‌ച്ചയിലും ഗെറ്റപ്പിലും എല്ലാം തികഞ്ഞൊരു വില്ലന്‍ എന്നാണ് ‘സര്‍സമീന്‍’ ടീസര്‍ പുറത്തുവന്നതോടെ ആരാധകര്‍ പറയുന്നത്.

കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം അവതരിപ്പിക്കുന്നത്. കയൂസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് 25-ന് ജിയോ ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. ബോളിവുഡ് താരം ബോമാന്‍ ഇറാനിയുടെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ കയോസ് ഇറാനി. സൗമിന്‍ ശുക്ല, അരുണ്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് സര്‍സമീന്‍. ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രത്തിന് ശേഷം താരം അഭിനയിക്കുന്ന ചിത്രമാണിത്. അതേസമയം കാജോള്‍ നായികയായ മാ കഴിഞ്ഞ ദിവസമാണ് തിയറ്ററിലെത്തിയത്.

Ads by Google
Tuesday 01 Jul 2025 01.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW