Thursday, March 12, 2026 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 01.03 PM

നല്ല പാതിയുടെ പിറന്നാള്‍; വൈകാരിക കുറിപ്പുമായി സിത്താരയുടെ ഭര്‍ത്താവ്

sithara-krishnakumar
photo-www.instagram.com/drsajishm/

ഗായിക സത്താര കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പുമായി ഭര്‍ത്താവ് എം. സജീഷ്. സിത്താരയുടെ ചെറുപ്പം മുതലുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. മലബാറിക്കസ് ബാന്‍ഡ്, പുരസ്‌കാരങ്ങള്‍, സിത്താരയുടെ സ്വന്തം പാട്ടുകള്‍ തുടങ്ങി ജീവിതത്തിലെ എല്ലാ നാഴികക്കല്ലുകളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

‘നല്ലപാതിയുടെ പിറന്നാൾ!പതിവുപോലെ പാതിരാത്രി തന്നെ ആശംസകൾ നേർന്നേക്കാം..നല്ലതു വരട്ടെ... അല്ലാത്തതൊക്കെ നേരിടാനാകട്ടെ...
ഇനിയും ഒരുപാട് കാലം ഇതുപോലെ ആടാനും പാടാനും പറയാനും കഴിയട്ടെ.കഠിനാദ്ധ്വാനം തുടരുക. പാതകൾ പണിയുക. അറിവും അംഗീകാരങ്ങളും കൂടെ സന്തോഷവും സമാധാനവും സർവ്വരുടെയും സ്നേഹവും വന്ന് പൊതിയട്ടെ.ഇഷ്ടപ്പെട്ടവരൊക്കെ എന്നും ഒന്നിച്ചുണ്ടാവട്ടെ, യാത്ര തുടരുക..അടുത്തൊരിരിപ്പിടത്തിൽ ഒപ്പമുണ്ടാകും ഉറപ്പ്.കടന്നുപോയവയെക്കാൾ കൂടുതൽ കടലുപോലെ കാത്തിരിക്കുന്നു. അതും കടന്നുപോവണം.
പറഞ്ഞു പാതിയാക്കിയതൊക്കെ നമുക്ക് മുഴുമിപ്പിക്കണം. തുടങ്ങിയവയൊക്കെ തീർക്കണം. പുതിയ പദ്ധതികളുണ്ടാക്കണം. അതും തകർക്കണം.
'ഇട'പെടൽ 'തുടരും'ആശംസകൾ...’ സജീഷ് കുറിച്ചു.

പിന്നെയും പിന്നെയും വായിക്കാന്‍ തോന്നുന്ന വാക്കുകള്‍ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. പോസ്റ്റിനു താഴെ നന്ദി അറിയിച്ച് സിത്താര കമന്റ് ചെയ്തിട്ടുണ്ട്. ഒരുപാട് പേരാണ് സിത്താരയക്ക് ജന്മദിനാശംസകള്‍ അറിയിച്ചെത്തുന്നത്.

Ads by Google
Tuesday 01 Jul 2025 01.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW