-->
ടിവിഎസ് മോട്ടോറിന്റെ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ റേഞ്ചാണ് അപ്പാച്ചെ. ടിവിഎസ് മോട്ടോര്‍ കമ്പനി 2025 അപ്പാച്ചെ RTR 160 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. 1,34,320 രൂപ എക്സ്ഷോറൂം വിലയില്‍ പുറത്തിറക്കിയ പുതിയ വാഹനത്തിന് പഴയ മോഡലിന്റെ ടോപ്പ്-എന്‍ഡ് റേസിംഗ് എഡിഷനേക്കാള്‍ ഏകദേശം 4,000 രൂപ കൂടുതല്‍ മുടക്കണം. ടെക്നോളജി, സുരക്ഷ, പെര്‍ഫോമന്‍സ് എന്നിവയില്‍ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 വിപണിയിലെത്തുന്നത്.
2025 മോഡലിന്റെ പ്രധാന പ്രത്യേകത ഡ്യുവല്‍-ചാനല്‍ എബിഎസ് (ABS) ആണ്. ടിവിഎസ് അപ്പാച്ചെ RTR 160-ല്‍ ആദ്യമായാണ് ഈ ഫീച്ചര്‍ വരുന്നത്. ഇത് ബ്രേക്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുകയും അടിയന്തര സാഹചര്യങ്ങളിലും, നനഞ്ഞ റോഡുകളിലും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, 2025 അപ്പാച്ചെ RTR 160 ബൈക്ക് ഒബിഡി2ബി (OBD2B) മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് ഏറ്റവും പുതിയ എമിഷന്‍, ഡയഗ്നോസ്റ്റിക്സ് നിലവാരം ഉറപ്പാക്കുന്നു. ഡിസൈനിലേക്ക് വന്നാല്‍ 2025 ടിവിഎസ് അപ്പാച്ചെ RTR 160 മോട്ടോര്‍സൈക്കിളിന്എ പുതിയ ഗ്രാഫിക്സും സ്പോര്‍ട്ടി കളര്‍ പാലറ്റും ലഭിച്ചിട്ടുണ്ട്. മാറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് നിറങ്ങളില്‍ ചുവന്ന അലോയ് വീലുകളും ബൈക്കില്‍ നല്‍കിയിരിക്കുന്നു.
8,750 ആര്‍പിഎമ്മില്‍ 15.81 bhp പവറും 7,000 ആര്‍പിഎമ്മില്‍ 13.85 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് ഇതിലുള്ളത്. കൂടാതെ അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സെഗ്മെന്റില്‍ ഏറ്റവും മികച്ച പവര്‍-ടു-വെയ്റ്റ് അനുപാതം ഈ ബൈക്കിനുണ്ട്. 2025 അപ്പാച്ചെ RTR 160-യില്‍ സ്പോര്‍ട്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഉണ്ട്. ത്രോട്ടില്‍ റെസ്പോണ്‍സും എബിഎസ് ഇടപെടലും സാഹചര്യങ്ങള്‍ക്കനുരിച്ച് മാറ്റാന്‍ ഇത് റൈഡറെ സഹായിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിവിഎസ് SmartXonnect സാങ്കേതികവിദ്യ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. കൂടാതെ, വോയിസ് അസിസ്റ്റ് സംവിധാനം ബൈക്കിന്റെ പ്രധാന ഫംഗ്ഷനുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നു.