Sunday, March 15, 2026 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 09.52 AM

രണ്ടുപേരും സൂപ്പറായിട്ട് കളിച്ചു; റെബേക്കയുടെയും അഞ്ജലിയുടെയും ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

rebecca-santhosh
photo-www.instagram.com/rebecca.santhosh/

സീരിയല്‍ താരങ്ങളായ അഞ്ജലി സിയും റെബേക്ക സന്തോഷും ഒരുമിച്ചു നൃത്തം ചെയ്യുന്ന വീഡിയോ ശ്രദ്ധനേടുന്നു.‘ അടി വണ്‍ ഇഞ്ച് ടു’ എന്ന തമിഴ് ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത്. സാരിയില്‍ അതിസുന്ദരികളായി അവതരിപ്പിച്ച ഡാന്‍സ് പങ്കുവെച്ച്അല്‍പസമയത്തിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

‘തനിപ്പകര്‍പ്പിനൊപ്പമുളള ജീവിതം കൂടുതല്‍ രസകരമാണ്. നമ്മുടെ വിചിത്ര സ്വഭാവങ്ങള്‍ മറ്റാര്‍ക്കാണ് മനസ്സിലാകുക? ’എന്ന അടിക്കുറിപ്പോടെയാണ് റെബേക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സീരിയലില്‍ ശത്രുക്കളായ ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. സീരിയല്‍ നടി അമൃത നായര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഫിനിഷിങ് ഇല്ല എന്നാണ് നടി കമന്റ് ചെയ്തിരിക്കുന്നത്. കുശുമ്പ് ആണെന്ന് റെബേക്ക മറുപടിയും നല്‍കിയിട്ടുണ്ട്. രണ്ടുപേരും സൂപ്പറായിട്ട് കളിച്ചു, മാസ്സ് ഡാന്‍സ്, അടിപൊളി ഡാന്‍സ് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള മറ്റു ചില കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW