-->
വര്‍ക്കൗട്ടിനിടെ കണങ്കാലിന് പരുക്ക് പറ്റിയ വിവരം ആരാധകരുമായി പങ്കുവെച്ച് നടി റെബേക്ക സന്തോഷ്. കണങ്കാലിന് ഫ്രാക്ചര്‍ ഉണ്ടെങ്കിലും തമാശരൂപേണയാണ് റെബേക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
5 കിലോഗ്രാം തടി കൂടിയത് കുറയ്ക്കാനുളള പരിശ്രമത്തിലായിരുന്നു നടി. അറുപത് ദിവസത്തെ വര്‍ക്കൗട്ട് ചാലഞ്ച് ഏറ്റെടുത്ത റെബേക്ക അതിന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ കാലിന് പരുക്ക് പറ്റിയ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കണങ്കാല്‍ നീരുവെച്ചിരിക്കുന്നതും കാല്‍ കെട്ടിവച്ചതും വീഡിയോയില്‍ കാണാം.
സീരിയല്‍ രംഗത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് റെബേക്ക സന്തോഷ്. ടേക്ക് ഓഫ്, മിന്നാമിനുങ്ങ. എന്നിവയുള്‍പ്പെടെ അഞ്ചോളം സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്. സിനിമ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ ഭര്‍ത്താവ്.