-->
സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തി നേടിയ ദാസേട്ടന്‍ കോഴിക്കോട് പങ്കുവെച്ച റീല്‍ വൈറലാകുന്നു. ജസ്‌ന സലീമിനൊപ്പമുളള വീഡിയോ ആണ് ദാസേട്ടന്‍ കോഴിക്കോട് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ' പന്തയക്കോഴി' യിലെ ' സുന്ദരിയെ' എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവയ്ക്കുന്നത്. ചുരുങ്ങിയ സമയത്തിനകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.
മുന്‍പ് ദാസേട്ടന്‍ രേണു സുധിക്കൊപ്പം അവതരിപ്പിച്ച ഡാന്‍സ് റീലും സമൂഹഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ' ചാന്തുപൊട്ടി' ലെ ' ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന ഗാനമാണ് ഇവര്‍ റീല്‍ വീഡിയോയായി റിക്രിയേറ്റ് ചെയ്തത്. റീല്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവര്‍ക്കും നേരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി.
' തങ്കമണി', ' കുണ്ടന്നൂരിലെ കുത്സിതലഹള', തുടങ്ങിയ സിനിമകളിലും ദാസേട്ടന്‍ കോഴിക്കോട് അഭിനയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്ത് സമുഹമാധ്യമങ്ങളില്‍ വൈറലായ താരമാണ് ജസ്‌ന സലിം.