-->
ടൊവിനോ തോമസ് ചിത്രം നരിവേട്ടയിലെ ' മിന്നല്‍ വള' എന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം പാടിയത് സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ്. ഇപ്പോഴിതാ ഇതേ ഗാനം ആലപിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സിദ്ധ് ശ്രീറാം.
കൈതപ്രം എഴുതി ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന്, സിതാരയോടൊപ്പം പാടിയ അനുരാജ് മനോഹറിന്റെ നരിവേട്ടയിലെ പാട്ട് എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധ് ശ്രീറാം വീഡിയോ പങ്കുവെച്ചത്. ഈ ഗാനത്തെ ഊഷ്മളതയോടെ വരവേറ്റ ഓരോരുത്തര്‍ക്കും സ്‌നേഹം എന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് സമര്‍പ്പിച്ചത്. ടൊവിനോ തോമസ്, പ്രിയംവദ കൃഷ്ണന്‍, കൈതപ്രം, ജേക്‌സ് ബിജോയ്, സിതാര കൃഷ്ണകുമാര്‍, അനുരാജ് മനോഹര്‍ എന്നിവരെയെല്ലാം കുറിപ്പില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
ടൊവിനോ തോമസ്, സിതാര കൃഷ്ണകുമാര്‍ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്.