Saturday, March 14, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 01.04 PM

‘മെസ്സി, എന്നെ വിവാഹം കഴിക്കുമോ.. ?’;അഭ്യര്‍ത്ഥനയുമായി 98 വയസ്സുള്ള മുത്തശ്ശി; ക്യൂട്ട് മറുപടിയുമായി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി; ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/06/788077/Untitled-2.jpg
98-year-old grandmother proposed to Lionel Messi (Image Source: X)

ഫുട്ബോള്‍ എന്നു പറയുമ്പോഴേ കായികപ്രേമികളുടെ മനസ്സില്‍ ആദ്യമെത്തുക ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. താരത്തിനെ ആരാധിക്കുകയും സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ഒരുപാട് ആരാധകരുണ്ട്. ചിലര്‍ താരത്തിനോട് പബ്ലിക്കായി പ്രണയാഭ്യര്‍ത്ഥന വരെയും നടത്തിയിട്ടുണ്ട്. മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിട്ടുള്ള ഒരുപാട് പേരുണ്ട്, അവയില്‍ സ്പെഷ്യലായ പ്രൊപ്പോസലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുമുണ്ട്.
ഇപ്പോഴിതാ മെസ്സിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന 98 വയസ്സുള്ള മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ഫിഫ ക്ലബ് ലോകകപ്പില്‍ ബ്രസീല്‍ ക്ലബ് പാല്‍മിറാസും മെസ്സിയുടെ ഇന്റർ മയാമിയും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. മത്സരം തുടങ്ങുന്നതിന് മുമ്പ് മെസ്സി താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗാലറിയിലുണ്ടായിരുന്ന പൗളിനെ കാന എന്ന മുത്തശ്ശി ‘മെസ്സി എന്നെ വിവാഹം കഴിക്കുമോ’ എന്ന പ്ലക്കാർഡ് താരത്തിനുനേരെ ഉയർത്തിക്കാട്ടിയത്. ഇത് ശ്രദ്ധയില്‍ പെട്ട മെസ്സി, ചിരിച്ചുകൊണ്ട് പൗളിനെക്കു നേരെ കൈ കാണിക്കുന്നത് വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുകയാണ് ഈ വീഡിയോ.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ആളാണ് പൗളിനെ. പേരക്കുട്ടി റോസ് സ്മിത്തിനൊപ്പം കായിക മത്സരങ്ങള്‍ കാണനെത്തുന്നത് പൗളിനെയുടെ പതിവാണ്. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരുടീമുകളും പ്രീ ക്വാർട്ടറിലെത്തി. കളി അവസാനിക്കാൻ പത്തു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ, രണ്ടു ഗോളിനു മുന്നില്‍നിന്നശേഷമാണ് മയാമി സമനിലയ്ക്ക് വഴങ്ങിയത്. മയാമി മത്സരം ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് പാല്‍മിറാസ് രാജകീയ തിരിച്ചുവരവ് നടത്തിയത്. 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.

Ads by Google
Ads by Google
TRENDING NOW