Thursday, March 12, 2026 Last Updated 40 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 07.22 PM

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

nilambur, sunny joseph

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, വന്യമൃഗശല്യം, അഴിമതി, ആശാപ്രവര്‍ത്തകരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയും അധിക്ഷേപവും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് നടത്തിയ മലപ്പുറം ജില്ലയെ അധിഷേപിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകള്‍ ഇതിനെല്ലാം എതിരെയാണ് ജനം നിലമ്പൂരില്‍ വിധിയെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

ഇത് കേവലം നിലമ്പൂര്‍ ജനതയുടെ മാത്രം ജനവിധിയല്ല, കേരള ജനതയ്ക്ക് വേണ്ടിയാണ് നിലമ്പൂരിലെ ജനത പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തിയത്.ഇത് യുഡിഎഫ് തുടക്കം മുതല്‍ പറഞ്ഞതാണ്.യുഡിഎഫിന്റെ ആ പ്രചരണത്തെ ജനം ഏറ്റെടുത്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ വിധിയെഴുത്ത് നിലമ്പൂര്‍ ജനത നടത്തി – അദ്ദേഹം വ്യക്തമാക്കി.

ശക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതെന്നും ഈ നിര്‍ണ്ണായക പോരാട്ടത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി, ഒരു ടീംമായി ഒരേമനസ്സോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സണ്ണി ജോസഫ് കുറിച്ചു. മികച്ച തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW