Friday, March 13, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 01.27 PM

പിണങ്ങി പോയ ഭാര്യ സ്ത്രീധന പീഡനത്തിന് കേസ് കൊടുത്തു ; കോടതിയുടെ സമീപം ചായക്കട ഇട്ട് യുവാവ്

case

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു യുവാവിന്റെ ചായക്കടയാണ്. ഈ ചായക്കട തുടങ്ങിയതിന് പിന്നിലെ കഥയും ചായക്കടയുടെ പേരുമാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കെകെ എന്നറിയപ്പെടുന്ന കൃഷ്ണ കുമാര്‍ ധാക്കഡ് തുടങ്ങിയ '498എ ചായക്കട'യാണ് വൈറലായത്. രാജസ്ഥാനിലെ അത്താന സ്വദേശിയായ ഇദ്ദേഹം ഭാര്യമാരില്‍ നിന്നും പീഡനം നേരിടുന്ന ഭര്‍ത്താക്കന്മാരുടെ ദുരവസ്ഥ കാണിക്കുന്നതിനായാണ് ഈ ചായക്കട തുടങ്ങിയിട്ടുള്ളതെന്നാണ് പറയുന്നത്.

തേനീച്ച വളര്‍ത്തലായിരുന്നു കെകെയുടെ ജോലി. 2019-ല്‍ ബാരണ്‍ ജില്ലയിലെ ആന്റ പട്ടണത്തില്‍ നിന്നായിരുന്നു ഇദ്ദേഹം വിവാഹിതനായത്. സാധാരണ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത് 2022-ല്‍ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയതോടെയാണ്. ഭാര്യ പിണങ്ങി പോയതിന് പിന്നാലെ സെക്ഷന്‍ 498എ വകുപ്പ് പ്രകാരം സ്ത്രീധന പീഡനത്തിനും സെക്ഷന്‍ 125 പ്രകാരം നഷ്ടപരിഹാരത്തിനും കെകെയ്‌ക്കെതിരെ കേസ് കൊടുത്തു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാന്‍ കെകെയ്ക്ക് നീമുച്ചില്‍ നിന്നും ബാരണിലേക്ക് 220 കിലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു.

ഈ യാത്ര തന്നെ അദ്ദേഹത്തെ വളരെ പ്രശ്‌നത്തിലാക്കി. ഇതോട ഭാര്യയുടെ നാടായ ആന്റയില്‍ കോടതിക്കടുത്ത് തന്നെ ഒരു ചായക്കട തുടങ്ങുകയായിരുന്നു. '498 എ ടീ കഫേ' എന്ന് ചായക്കടയ്ക്ക് പേരും ഇട്ടു. ഒന്നൊര മാസം സ്വരൂപിച്ച പണം കൊണ്ടാണ് കെകെ ചായക്കട തുടങ്ങിയത്. കസേരകളും മേശകളും സ്ഥാപിച്ചു. ഒരു ടെന്റ് ഹൗസ് വൃത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. കെകെയുടെ ദുരവസ്ഥയില്‍ അനുകമ്പ തോന്നിയ നിരവധി പേര്‍ അദ്ദേഹത്തിന്റെ കഥ ഏറ്റെടുത്തു. ഇതോടെ കെകെയും ചായക്കടയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

നീതിക്കായി സ്ത്രീകള്‍ നിയമത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കെകെ വിശ്വസിക്കുന്നത്. 'എന്നെ ഇങ്ങനെ കാണുമ്പോള്‍ എന്റെ ഭാര്യ സമാധാനത്തോടെയിരിക്കണം. കോടതിയില്‍ ഞങ്ങള്‍ക്ക് തീയതികള്‍ മാത്രമേ ലഭിക്കു... നീതിയല്ല. അതിനാല്‍ ഞാന്‍ ചായ വില്‍ക്കാനും ഇവിടെ നിന്ന് നിയമ പോരാട്ടം നടത്താനും തീരുമാനിച്ചു. ഞാന്‍ ഇതില്‍ നിന്ന് പിന്മാറില്ല', - അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW