-->
ഫുട്ബോള്‍ ഇതിഹാസം ലിയോണേല്‍ മെസ്സി കേരളത്തില്‍ എത്തുമോ ഇല്ലയോ എന്ന ആശങ്കയിലാണ് കേരളത്തിലെ അര്‍ജന്റീന ആരാധകര്‍. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ മെസ്സി ഇന്ത്യയിലുണ്ടാകുമെന്ന് ഉറപ്പാണ്. സെലിബ്രിട്ടി ഫുട്‌ബോള്‍ ലീഗില്‍ അതിഥിയായി ലയണല്‍ മെസ്സി ഈ ഡിസംബറില്‍ കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവയുള്‍പ്പെടെ മൂന്ന് നഗരങ്ങളിലെത്തുമെന്നാണ് വിവരം.
ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോള്‍ ഇതിഹാസങ്ങളും ഉള്‍പ്പെടുന്ന സെവന്‍-എ സൈഡ് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരമായ ദി ഗോട്ട് കപ്പ് പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാകും മെസ്സിയെത്തുക. അതേസമയം മെസ്സി മത്സരത്തില്‍ കളിക്കാനുണ്ടാകില്ല. എന്നാല്‍ മെസ്സി രണ്ട് ടീമുകള്‍ക്കുമായി നിര്‍ണ്ണായകമായ ടൈ-ബ്രേക്കര്‍ കിക്ക് എടുക്കും.
കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യമെത്തുന്ന മെസ്സി പിന്നാലെ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലേക്കും ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയിലേക്കും എത്തും. പെലെയെയും മറഡോണയെയും റൊണാള്‍ഡീഞ്ഞോയെയും ഫുട്ബോള്‍ സ്നേഹമുള്ള നഗരമായ ജോയ്യിലേക്ക് കൊണ്ടുവന്ന സതാദ്രു ദത്തയാണ് മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് പിന്നിലുമെന്നാണ് സൂചനകള്‍.