-->
ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ വിനാശകരമായ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് 100 ഡ്രോണുകള്‍ വിക്ഷേപിച്ച് മറുപടി നല്‍കി ഇറാന്‍. വെള്ളിയാഴ്ച ഇസ്രായേലിന് നേരെ ശക്തമായ ആക്രമണം ഇറാനും നടത്തി. 200 യുദ്ധവിമാനങ്ങള്‍ ഇറാനെ ആക്രമിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതികാരം വന്നത്.
'ആണവ കൂട്ടക്കൊല' തടയാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.
ഡ്രോണുകള്‍ ഇസ്രായേലിലെത്താന്‍ മണിക്കൂറുകളെടുക്കുമെന്നും അവയെ വെടിവച്ചുവീഴ്ത്താനുള്ള ശ്രമത്തിലാണ് ഐഡിഎഫ്, ഡെഫ്രിന്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 200-ലധികം യുദ്ധവിമാനങ്ങളുമായി ജൂത രാഷ്ട്രം ടെഹ്റാന്‍ ആക്രമണം ആരംഭിച്ചു.
ആക്രമണത്തില്‍ നിന്ന് യുഎസ് സ്വയം അകന്നുനില്‍ക്കുകയും തിരിച്ചടിയായി മേഖലയിലെ യുഎസ് താവളങ്ങള്‍ ആക്രമിക്കരുതെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കുകയും ആക്രമണത്തില്‍ പങ്കില്ലെന്ന് ടെഹ്റാനോട് പറയുകയും ചെയ്തു. തങ്ങള്‍ക്ക് നേരെ നടത്തിയ ശക്തമായ ആക്രമണത്തിന് ഇസ്രായേല്‍ കടുത്തശിക്ഷ അനുഭവിക്കേണ്ടി വുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പറഞ്ഞു.
ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഖമേനി പ്രസ്താവനയില്‍ വ്യക്തമാക്കി. ി. ഇറാന്റെ പ്രധാന സമ്പുഷ്ടീകരണ കേന്ദ്രത്തെയും രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെയും കൂടാതെ ഉന്നത ആണവ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ഇസ്രായേല്‍ ലക്ഷ്യമിട്ടതായി നെതന്യാഹു പറഞ്ഞു.
മേഖലയില്‍ 'വലിയ സംഘര്‍ഷം' ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന്് പിന്നാലെ വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രായേല്‍ അതിന്റെ ആണവ നിലയത്തെയും സൈനിക സൈറ്റുകളും ലക്ഷ്യമിട്ട് ''മുന്‍കൂട്ടി'' ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ സ്ഫോടന ശബ്ദം കേട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.