Friday, March 13, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 04.59 PM

‘പുഷ്പകവിമാനത്തില്‍ നിന്ന് കൈ പുറത്തിട്ടപ്പോള്‍ സീതയുടെ കയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍വള’: കൈതപ്രം

meaning, song

ടൊവിനോ തോമസിന്റെ ‘നരിവേട്ട’ സിനിമയിലെ ‘മിന്നല്‍വള’ ഗാനത്തെ കുറിച്ച് സംസാരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കൈതപ്രം വരികളെഴുതി ജേക്സ് ബിജോയ് ഈണമിട്ട്, സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേര്‍ന്ന് ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് ആണ്. മിന്നല്‍വള എന്ന ആശയത്തെ കുറിച്ചാണ് കൈതപ്രം സംസാരിച്ചിരിക്കുന്നത്.

”ശരിക്കും അത് കാളിദാസനിലാണ് പോയി എത്തിച്ചേരുക. ശ്രീരാമന്‍ സീതയോട് കൂടി ലങ്കയില്‍ നിന്ന് തിരിച്ചു വന്നത് പുഷ്പക വിമാനത്തിലാണ്. അന്നത്തെ വിമാനത്തില്‍ നിന്ന് കൈ പുറത്തേക്കിടാം. അങ്ങനെ സീത കൈ പുറത്തേക്കിട്ടപ്പോള്‍ മിന്നല്‍ കയ്യില്‍ കയറി ചുറ്റി. അതൊരു വളയായി മാറി. ഈ സങ്കല്‍പത്തെയാണ് ‘മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ’ എന്ന വരിയില്‍ ഉള്‍പ്പെടുത്തിയത്. അത് സീത തന്നെയാണ്. വേറൊരു ന്യായം കൂടിയുണ്ട് അവര്‍ (സീത) ഭൂമിപുത്രിയാണ്. ഇത് എര്‍ത്താണ്, മിന്നല്‍ കയറി കയ്യില്‍ ചുറ്റും” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW