Wednesday, March 11, 2026 Last Updated 24 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 04.45 PM

തൃശൂരിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ബന്ധുക്കളെ അറിയിച്ചത് നെഞ്ചുവേദന മൂലം മരിച്ചെന്ന്

uploads/news/2025/06/785169/1.gif
photo - facebook

തൃശൂര്‍ : വരന്തരപ്പിള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംശയത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോന്‍ ദിവ്യയെ പിന്തുടര്‍ന്നു. ബസില്‍ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കില്‍ കയറി പോകുന്നതാണ് കുഞ്ഞുമോന്‍ കണ്ടത്. തുടര്‍ന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോന്‍ പ്രാഥമികമായി നല്‍കിയിരിക്കുന്ന മൊഴി.

കഴിഞ്ഞദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ദിവ്യയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു കുഞ്ഞുമോന്റെ മൊഴി. ഭാര്യയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞുമോന്‍, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെത്തി മരണ വിവരവും അറിയിച്ചു. പനിയെതുടര്‍ന്ന് ആശുപത്രിയിലാക്കിയ ഭാര്യ മരിച്ചു എന്നായിരുന്നു കുഞ്ഞുമോന്റെ മൊഴി. ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ ദിവ്യയുടെ കഴുത്തില്‍ ചില പാടുകള്‍ കണ്ടതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയമുണ്ടായത്. തുടര്‍ന്നാണ് കുഞ്ഞുമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Ads by Google
Ads by Google
TRENDING NOW