-->
പാമ്പിനെ പേടിയില്ലാത്തവര്‍ ചുരുക്കമാണ്. പാമ്പ് എന്ന് കേട്ടാല്‍ തന്നെ ഓടുന്നവരാണ് പലരും. എന്നാല്‍ പാമ്പിനെ എുത്ത് സാഹസികത കാണിയ്ക്കുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുക എന്നത് തന്നെയാണ് ഇത്തരക്കാരുടെ പ്രധാന ഉദ്ദേശവും. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സൊഹൈല്‍ എന്ന യുവാവ് കാണിയ്ക്കുന്ന സാഹസികതകളാണ് വൈറലായിരിയ്ക്കുന്നത്. സൊഹൈല്‍ എന്ന യുവാവ് ഉഗ്രവിഷമുള്ള പാമ്പുകളെപ്പോലും നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ച യുവാവ് മൂര്‍ഖന്‍ പാമ്പുകള്‍ക്കൊപ്പം കളിക്കുന്ന നിരവധി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത് മൂര്‍ഖന്‍ പാമ്പിന്റെ നെറുകയില്‍ ഉമ്മ വയ്ക്കുന്നതാണ്.
പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിന്റെ തലയില്‍ ഉമ്മ വയ്ക്കുമ്പോള്‍ പാമ്പ് അനങ്ങാതെ തന്നെ നില്‍ക്കുന്നതാണ് കാണുന്നത്. പരിശീലനം നേരെത്തെ ലഭിച്ചതുകൊണ്ടാകാം മൂര്‍ഖന്‍ ആക്രമിക്കാത്തതെന്ന് വിഡിയോ കണ്ടവര്‍ പറയുന്നു. എപ്പോഴും തമാശയായി കാണാനാകില്ലെന്നും തിരിച്ച് സൊഹൈലിനെ പാമ്പ് ആക്രമിച്ചാല്‍ എന്ത് ചെയ്യുമെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.