Friday, March 13, 2026 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 02.06 PM

ഈ മോട്ടോര്‍സൈക്കിളുകളുടെ വാറണ്ടി പിരീഡ് കൂട്ടി നല്‍കി അപ്രീലിയ

made

പൂര്‍ണമായും ഇന്ത്യയില്‍ പണികഴിപ്പിച്ചിരിക്കുന്ന RS 457, ടുവോണോ 457 മോട്ടോര്‍സൈക്കിളുകളുടെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി പിരീഡ് പുതുക്കി നല്‍കിയിരിക്കുകയാണ് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ അപ്രീലിയ. ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്തുന്നതിനായി കമ്പനി ഇപ്പോള്‍ രണ്ട് ബൈക്കുകള്‍ക്കും 4 വര്‍ഷം അല്ലെങ്കില്‍ 48,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി 3 വര്‍ഷം അല്ലെങ്കില്‍ 36,000 കിലോമീറ്റര്‍ ആയിരുന്നു. പുതുക്കിയ വാറണ്ടി പിരീഡ് നിലവില്‍ വന്നിട്ടുണ്ടെന്ന കാര്യവും കമ്പനി അറിയിച്ചിട്ടുണ്ട്.

വാഹനം വില്‍ക്കുകയാണെങ്കില്‍ ആദ്യ ഉടമക്ക് എക്സ്റ്റന്‍ഡഡ് വാറണ്ടി സെക്കന്‍ഡ് ഓണര്‍ക്ക് കൈമാറാന്‍ കഴിയുമെന്നും അപ്രീലിയ പറയുന്നു. നിര്‍മാണത്തിലോ അസംബ്ലി തകരാറുകളിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന മെയിന്റനെന്‍സ് ചെലവുകള്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരത്തില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍ തകരാറുള്ള ഘടകങ്ങള്‍ അപ്രീലിയ ഫ്രീയായി തന്നെ മാറ്റിസ്ഥാപിക്കും. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള അപ്രീലിയയുടെ പ്ലാന്റിലാണ് RS 457, ടുവോണോ 457 മോഡലുകള്‍ നിര്‍മിക്കുന്നത്.

രണ്ട് എന്‍ട്രി ലെവല്‍ സൂപ്പര്‍ബൈക്കുകള്‍ക്കും കരുത്ത് പകരുന്നത് 457 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ്. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് 47.6 bhp പവറില്‍ പരമാവധി 43.5 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാനാവും. അപ്രീലിയ RS 457 ഫെയര്‍ഡ് മോഡലിന് നിലവില്‍ 4.20 ലക്ഷം രൂപയും നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായ ടുവോണോ 457 മോട്ടോര്‍സൈക്കിളിന് 3.95 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇക്കോ, റെയിന്‍, സ്പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 വരുന്നത്. കൂടാതെ ഫ്‌ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ ഫീച്ചറും വാഹനത്തിന് കമ്പനി നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW