-->
മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി.റിമിയുടെ അമ്മ റാണി ടോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സെമി ക്ലാസിക്കല്‍ ഡാന്‍സ് വീഡിയോയാണ് റാണി ടോമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അരപ്പട്ടയും നെറ്റിചുട്ടിയും കൊലുസും ഉള്‍പ്പെടെയുളള ആഭരണങ്ങള്‍ അണിഞ്ഞാണ് നൃത്തത്തിനായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
വളരെ പെട്ടന്നാണ് വീഡിയോ ശ്രദ്ധ നേടിയത്. ഈ പ്രായത്തിലും തികഞ്ഞ ഊര്‍ജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി ടോമി വലിയ പ്രചോദനമാകുന്നു എന്നാണ് പ്രേക്ഷകപക്ഷം. ഇനിയും ഇത്തരം അസാധാരണ പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നു കുറിച്ച് നിരവധി പേര്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ്. ' നല്ല ഡാന്‍സ്' , ' മമ്മിയുടെ എനര്‍ജി ലെവല്‍ സമ്മതിക്കണം', ' വെറുതെയല്ല റിമിക്ക് ഇത്ര എനര്‍ജി', ' നാഗവല്ലി വളരെ ശാന്ത സ്വരൂപയായി വന്ന പോലെ' എന്നിങ്ങനെയാണ് ചില കമന്റുകള്‍.