Saturday, March 14, 2026 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 12.57 PM

വിവാഹം കഴിക്കുന്നത് കൊണ്ട് എന്തു നേട്ടമാണ് എനിക്കു ലഭിക്കുന്നത് ? ; ചര്‍ച്ചയായി യുവതിയുടെ ചോദ്യവും കുറിപ്പും

uploads/news/2025/06/784399/indian-marriage.gif

സ്ത്രീകളുടെ ജീവിതത്തില്‍ കൂടുതല്‍ തിരക്കുകളും ഉത്തരവാദിത്വങ്ങളും കടന്നു വരുന്നത് വിവാഹശേഷമാണ്. ഭര്‍ത്താവിന്റെ കാര്യങ്ങളും, വീട്ടു കാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ പല സ്ത്രീകളും സിംഗിള്‍ ലൈഫ് തന്നെയാണ് തിരഞ്ഞെടുക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ഇപ്പോള്‍ എന്തിനാണ് വിവാഹം കഴിയ്ക്കുന്നതെന്ന ചോദ്യവുമായി ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

'' ഞാന്‍ അവിവാഹിതയും സമ്പാദിക്കുന്നവളും ആണെങ്കില്‍ എന്റെ അമ്മ നല്‍കുന്ന ഒരു കപ്പ് ചായയുമായായിരിക്കും ഉണരുന്നത്. പ്രഭാതഭക്ഷണം കഴിച്ച ശേഷം ഓഫീസില്‍ പോകാന്‍ തയാറാകും. ഓഫീസ് ജോലികളും ചെയ്ത് എല്ലാ ദിവസവും സന്തോഷത്തോടെ ആസ്വദിക്കും.എന്നാല്‍ വിവാഹിതയാണെങ്കില്‍ പാചകവും മറ്റുവീട്ടുജോലികളും ചെയ്ത് സ്വന്തമായി ജീവിക്കാനുള്ള സമയം കൂടിയുണ്ടാകില്ല. ചിലര്‍ പറയുന്നത് നിങ്ങള്‍ക്ക് വരുമാനം ഉണ്ടെങ്കില്‍ വീട്ടുജോലിക്കും വൃത്തിയാക്കുന്നതിനും ഒരാളെ നിയമിക്കാം എന്നാണ്. പക്ഷേ, അതിനുള്ള തുക എന്റെ ശമ്പളത്തില്‍ നിന്നു പോകും. ഒന്നുകില്‍ പുരുഷന്റെ വീട്ടുകാര്‍ക്ക് വീട്ടുജോലിക്ക് എന്നെ കിട്ടും. അല്ലെങ്കില്‍ എന്റെ ശമ്പളത്തില്‍ ഒരു ജോലിക്കാരിയെ കിട്ടും. ഇതില്‍ നിന്നെല്ലാം എന്തു നേട്ടമാണ് എനിക്കു ലഭിക്കുന്നത് ? എന്റെ സൗകര്യവും ശമ്പളവും നഷ്ടമാകും എന്നുമാത്രമല്ല, അപരിചിതര്‍ക്കൊപ്പം താമസിക്കുകയും വേണം. ഞാന്‍ എന്റെ സൗകര്യങ്ങളെല്ലാം നഷ്ടപ്പെടുത്തണോ?'' - യുവതി റെഡിറ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

യുവതിയുടെ ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെയാണ് നെറ്റിസണ്‍സ് ഏറ്റെടുത്തത്. യുവതിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നെന്നും സിംഗിള്‍ ലൈഫ് അടിപൊളിയാണെന്നും ചിലര്‍ കമന്റ് ചെയ്തു. ഓരോ വിവാഹവും വ്യത്യസ്തമാണ്. ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന പങ്കാളിയാണെങ്കില്‍ നിങ്ങളുടെ വിവാഹ ജീവിതം മനോഹരമായിരിക്കും. എന്നാണ് പോസ്റ്റിനു താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW