Thursday, March 12, 2026 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 04.51 PM

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരിൽ 4 പേർ സുരക്ഷിതർ, 5 പേർക്കായി തെരച്ചിൽ തുടരുന്നു

vizhinjam

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം. ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ കോൾ ലഭിച്ചു. കാണാതായ മറ്റ് അഞ്ച് പേർക്കായി ഊർജിതമായ തെരച്ചിൽ നടക്കുകയാണ്.

മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. 3 വള്ളങ്ങളിലായാണ് 9 പേർ പോയത്. ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW