Thursday, March 12, 2026 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 04.09 PM

സംസ്ഥാനത്ത് സിപിഐഎം ചരിത്രത്തില്‍ ഇല്ലാത്ത തകര്‍ച്ചയിലേക്ക് , നാശത്തിന് കാരണം പിണറായി ;വി.ഡി സതീശന്‍

സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ ഭരണത്തിന്റെ് ഗുണഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ നിരാശരാണെന്നും സതീശന്‍ പറഞ്ഞു .
uploads/news/2026/03/829847/4.gif
photo - facebook

തിരുവനന്തപുരം : കേരളത്തിലെ സിപിഐഎം ചരിത്രത്തില്‍ ഇല്ലാത്ത തകര്‍ച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . ജി.സുധാകരൻ ഉത്തമ്മ നായ കമ്യൂണിസ്റ്റ്. സുധാകരന് അധികാരത്തോട് ആർത്തി എന്നാരോപണത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ട്. ബാക്കിയെല്ലാവരും സന്യാസിമാർ ആണല്ലോ എന്നും വി ഡി സതീശൻ മറുപടി നൽകി . ജി സുധാകരന് അമ്പലപ്പുഴയില്‍ യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കും .

സിപിഐഎമ്മിന്റെ് അടിത്തട്ടില്‍ നിന്ന് വലിയ തോതിലുളള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു .പത്തുവർഷത്തെ പിണറായി വിജയന്റെ ഭരണമാണ് സിപിഎമ്മിന് ഇത്ര വലിയ നാശമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടും പയ്യന്നൂരിലും പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങൾ പാർട്ടിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ പയ്യന്നൂരിൽ പോലും ജനങ്ങളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടായിത് . പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ തന്നെ തെറ്റായ നടപടികളെ പരസ്യമായി വിമർശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാർട്ടി ജനറൽ സെക്രട്ടറിക്കോ സംസ്ഥാന സെക്രട്ടറിക്കോ ഇത്തരം വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയുന്നില്ലെന്നും സതീശൻ പരിഹസിച്ചു.

സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ ഭരണത്തിന്റെ് ഗുണഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ നിരാശരാണെന്നും സതീശന്‍ പറഞ്ഞു . പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ വെച്ച് താന്‍ തന്നെ നിരവധി സിപിഐഎം പ്രദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി . വിസ്മയം ഉണ്ടാകും എന്നും പറഞ്ഞപ്പോൾ പലരും ചിരിച്ചു. ഇനിയുമുണ്ടാകും. പുതുയുഗ യാത്രയിൽ അത് മനസിലാക്കിയതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. സുധാകരനൊപ്പം നല്ല കമ്മ്യൂണിസ്റ്റുകൾ ഉണ്ടാകും. വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ജി. സുധാകരൻ. . ജി.സുധാകരൻ മന്ത്രിയായിരിക്കെ അദ്ദേഹത്തെ നീതിമാൻ എന്ന് താൻ വിശേഷിപ്പിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Ads by Google
Thursday 12 Mar 2026 04.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW