Friday, March 13, 2026 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 05.59 PM

രക്തസാക്ഷിയുടെ ‘സഹോദരന്‍ ’എന്ന നിലയില്‍ പരിഗണന നല്‍കി ; ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും;ആര്‍ നാസര്‍

uploads/news/2026/03/829853/7.gif
photo - facebook

ആലപ്പുഴ: അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. ജി സുധാകരന്‍ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആര്‍ നാസര്‍ പറഞ്ഞു. പ്രധാന ചുമതല വഹിച്ച നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തീരുമാനമാണിതെന്നും തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ എടുത്ത തീരുമാനം ശരിയായില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു.

രക്തസാക്ഷിയുടെ സഹോദരന്‍ എന്ന നിലയില്‍ മുന്തിയ പരിഗണന ജി സുധാകരന് നല്‍കിയിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവഗണിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. 'സംസ്ഥാന സമിതി അംഗത്വം ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചു. പങ്കെടുക്കാതിരുന്നത് അദ്ദേഹമാണ്. പുന്നപ്ര- വയലാര്‍ ദീപശിഖ കൈമാറാന്‍ വിഎസിന് ശേഷം നിയോഗിച്ചത് ജി സുധാകരനെയാണ്. അവഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പ്രധാന പരിപാടിക്ക് നിയോഗിക്കില്ലായിരുന്നു.

നിരവധി പരിപാടികളില്‍ പങ്കെടുപ്പിച്ചു. ജി സുധാകരന്‍ പറഞ്ഞത് അനുസരിച്ചാണ് ഡി സി ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തിയത്. അംഗത്വം പുതുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതാണ്. ഫോം കൊടുത്തപ്പോള്‍ ഡിസിയില്‍ കൊടുക്കാം എന്ന് മറുപടി പറഞ്ഞു. വാര്‍ത്തകള്‍ വരുമ്പോഴാണ് അംഗത്വം പുതുക്കിയില്ലെന്ന് വിവരമറിയുന്നത്. ഒഴിവാക്കാന്‍ ഒരു ആലോചനയുമില്ലായിരുന്നു. ഒരുതരത്തിലും അദ്ദേഹത്തെ അവഗണിച്ചിട്ടില്ല': ആര്‍ നാസര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW