Thursday, March 12, 2026 Last Updated 38 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 12.14 PM

വിഴിഞ്ഞം തുറമുഖ കവാടമല്ല ; ലോകത്തേക്കുള്ള മഹാകവാടം തുറക്കലെന്ന് മുഖ്യമന്ത്രി

uploads/news/2025/05/778819/pinarayi-1.gif

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ സ്വപ്‌നസാക്ഷാത്ക്കാരമായ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു തുറമുഖകവാടം മാത്രമല്ല ഇത് ലോകത്തേക്കുള്ള മഹാകവാടം തുറക്കലാണെന്നും പറഞ്ഞു.

പദ്ധതിയുടെ പൂര്‍ത്തീകരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയാണെന്നും കരാറില്‍ പറഞ്ഞിരിക്കുന്ന സമയത്തേക്കാള്‍ ഏറെ മുമ്പായി പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാന്‍ കേരളാസര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മഹാകവാടം തുറന്നു. ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തിന്റെ മൂന്‍കയ്യില്‍ ഒരു ബൃഹത് നിര്‍മ്മാണം നടക്കുന്നതെന്നും പദ്ധതിയുടെ ഏറിയഭാഗവും വഹിച്ചത് കേരളമാണെന്നും പറഞ്ഞു. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവുകള്‍ വേണ്ടെന്നും കരാര്‍പ്രകാരം 2045 ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതിയുടെ ആദ്യഘട്ടം 2025 ല്‍ പൂര്‍ത്തിയാക്കാനായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയുടെ പ്രതിഫലനമാണെന്നും പറഞ്ഞു.

ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം ഉയരുമെന്നും ഒരു പാട് പ്രതിസന്ധികള്‍ മറികടന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനായതെന്നും പറഞ്ഞു. പ്രസംഗത്തില്‍ കേരളസര്‍ക്കാരിന്റെ ഇടപെടല്‍ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 5000 ലധികം തൊഴിലാവസരങ്ങളാണ് ഇത് തുറക്കുന്നതെന്നും ഇത് കേരളത്തിന് അഭിമാനകരമായ നേട്ടമാണെന്നും പദ്ധതി വിജയിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തു. പഹല്‍ഗാം കൂട്ടക്കുരുതിയുടെ ഇരയായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. അങ്ങിനെ നമ്മള്‍ ഇതും നേടിയെന്നും ഐക്യത്തിന്റെ വിജയമെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW