-->
തിരുവനന്തപുരം സീ ഫുഡ് റസ്റ്റോറന്‍റിൽ നിന്നും ലക്ഷങ്ങൾ തട്ടിയ മുൻ മാനേജർ പിടിയിൽ. തലശ്ശേരി ചിറക്കര സി.എച്ച് സ്മാരകത്തിന് സമീപം മുഹമ്മദ് ദിൽഷാദ് (30)ആണ് വിഴിഞ്ഞം പോലീസിന്‍റെ പിടിയിലായത്.
കണ്ണൂർ സ്വദേശി നടത്തുന്ന റസ്റ്റോറന്‍റിൽ മാനേജറായി ജോലി നോക്കവേ അവധിയിലുള്ള ജീവനക്കാരന്റെ പേരിൽ ശമ്പള തുക എഴുതിയെടുത്ത് വൗച്ചർ വയ്ക്കുകയും, റസ്റ്റോറന്‍റിലേക്ക് മത്സ്യം കൊണ്ടുവരുന്ന കച്ചവടക്കാരന് കൂടുതൽ തുക നൽകിയതായി വൗച്ചർ കാണിച്ച് തിരിമറി നടത്തി 9 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയെന്നുമാണ് പരാതി.
പിന്നീട് ഒളിവിൽ പോയ പ്രതിയെ പോലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു. 2024 ജനുവരി മുതൽ 2025 ജൂൺ വരെ ഒന്നര വർഷക്കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.