-->
വിഴിഞ്ഞം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വന്തം നിലയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം പിടിക്കാനുള്ള സാഹചര്യം നഷ്ടമായെങ്കിലും ചരിത്രത്തില്‍ ആദ്യമായി കോര്‍പ്പറേഷന്റെ ഭരണം നേടിയ ബിജെപിയ്ക്ക് ഉപ തെരഞ്ഞെടുപ്പിലും സന്തോഷിക്കം. കോര്‍പ്പറേഷന്റെ ഭാഗമായ വിഴിഞ്ഞം വാര്‍ഡില്‍ ബിജെപിയുടെ വോട്ടു ഷെയറില്‍ വന്‍ വര്‍ദ്ധന ഉണ്ടായതായിട്ടാണ് വിലയിരുത്തല്‍.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെ.എച്ച്. സുധീര്‍ഖാനാണ് ഇവിടെ ജയിച്ചത്. 83 വോട്ടിന്റെ ഭൂരിപക്ഷം നേടി. സുധീര്‍ഖാന്‍ മൊത്തം 2902 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി നൗഷാദിന് 2819 വോട്ടുകളും ലഭിച്ചു. എന്നാല്‍ ബിജെപിയ്ക്ക് ഇവിടെ 2437 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ 316 വോട്ടുകളായിരുന്നു കിട്ടിയത്. അതേസമയം ഇത്തവണ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചപ്പോള്‍ ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത തീരദേശ വാര്‍ഡുകള്‍ ഒപ്പം നിന്നു. അതേസമയം എല്‍ഡിഎഫിന് കനത്ത നഷ്ടമാണ്. അവര്‍ കയ്യില്‍ വെച്ചിരുന്ന വാര്‍ഡാണ് ഇത്തവണ നഷ്ടമായത്. ബിജെപിയ്ക്ക് വോട്ടു കൂടുകയും ചെയ്തു.
ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 അംഗങ്ങളായി. ബിജെപിയ്ക്കാകട്ടെ ഒരു സ്വതന്ത്രന്റെ പിന്തുണ ഉള്‍പ്പെടെ 51 പേരുണ്ട്. എല്‍ഡിഎഫ് (29), യുഡിഎഫ് (20)സ്വതന്ത്രന്‍ (ഒന്ന്) എന്നതാണ് നില. എല്ലാവരും ഒരുമിച്ചു ചേര്‍ന്നാലും 50 അംഗങ്ങളേ ഉണ്ടാകു.