-->
ജനങ്ങളോട് അവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവി. നിലവിലെ ഭരണകൂടത്തിനെതിരായ അന്തിമ പോരാട്ടത്തിന്റെ ഏറ്റവും നിർണായക ഘട്ടമാണിതെന്ന് റെസ പഹ്‌ലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എത്രയും വേഗം അവശ്യവസ്തുക്കൾ കരുതിവെയ്ക്കണമെന്ന് പഹ്‌ലവി ഇറാനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യം നിർണായകമായ രാഷ്ട്രീയ പോരാട്ട ഘട്ടത്തിലാണെന്നും പൗരന്മാർ രാജ്യവ്യാപകമായി സമരം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പൗരന്മാരോടൊപ്പം ചേരാൻ പഹ്‌ലവി ഇറാനിലെ സൈന്യത്തോട് ആഹ്വാനം ചെയ്തു. ഇറാനിലെ ജനങ്ങൾ തന്‍റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കണമെന്നും റെസ പഹ്‌ലവി വ്യക്തമാക്കി.