-->
ആലപ്പുഴ :സിപിഐഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന്റെ് സ്ഥാനാര്‍ത്ഥിത്വം നേരത്തെ തയ്യാറാക്കിയ നാടകമാണെന്ന് എച്ച് സലാം എംഎല്‍എ . എല്ലാം നേരത്തെ ഒരുക്കിയ നാടകമാണ് ഈ നാടകത്തിന് രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു . സുധാകാരനുമായി വ്യക്തിപരമായി വിരോധമില്ലെന്ന് എച്ച് സലാം പറഞ്ഞു .
വിഎസ് പോലും ഇത്ര തവണ മത്സരിച്ചിട്ടില്ല.അദ്ദേഹം കൂടി അധ്വാനിച്ചുണ്ടാക്കിയ പാര്‍ട്ടി തന്നെയാണിത്. രക്തസാക്ഷിയായ സഹോദരന്‍ ഭുവേശ്വരനെയെങ്കിലും സുധാകരന്‍ ഓര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ജി സുധാകരനെ വര്‍ഗവഞ്ചകനെന്ന് വിശേഷിപ്പിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചു.
അമ്പലപ്പുഴയില്‍ നിന്ന് 15 പേര്‍ പോലുംപാര്‍ട്ടി വിട്ടു പോകില്ല. പാര്‍ട്ടി അണികള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും. ആര് സ്ഥാനാര്‍ത്ഥിയായാലും പാര്‍ട്ടി അണികള്‍ പാര്‍ട്ടിക്കൊപ്പം ആയിരിക്കും. താൻ ജയിച്ചത് വ്യക്തി പ്രഭാവം കൊണ്ടല്ല, അണികൾ പണിയെടുത്തതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് തന്നെ താന്‍ പരാതി നല്‍കിയിരുന്നു. ഫലം വന്നതിനുശേഷം അല്ല പരാതിപ്പെട്ടത്. പാര്‍ട്ടി വിശദമായി അന്വേഷിച്ചാണ് നടപടി തീരുമാനിച്ചത്. സുധാകരന്‍ തനിക്കെതിരെ ചെയ്ത കാര്യങ്ങളുടെ തെളിവുണ്ട്. എല്ലാ തെളിവും നല്‍കിയിട്ടില്ല. ഇപ്പോഴും പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷേ എല്ലാം ഇപ്പോള്‍ പറയുന്നില്ലെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു.