Friday, March 13, 2026 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 12.51 PM

ഇടപ്പള്ളി രജിസ്റ്റര്‍ ഓഫീസിനു മുന്നില്‍ ബാലയും കോകിലയും; സ്വത്തുക്കള്‍ കോകിലയ്ക്ക് കൊടുക്കുകയാണോ എന്ന് ആരാധകര്‍; വൈകാതെ എല്ലാം പറയുമെന്ന് താരം

സിനിമകളേക്കാളേറെ തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ബാല. ഇപ്പോഴിതാ ബാലയും കോകിലയും ഇടപ്പള്ളി രജിസ്റ്റര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
actor bala, kokila
Actor Bala and Kokila (Image Source: Facebook)

ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളി മനസ്സില്‍ ചേക്കേറിയ താരമാണ് ബാല. നായകപ്രതിനായക വേഷങ്ങളിലൂടെ ബാലയ്ക്ക് മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇരുപത് വർഷത്തില്‍ ഏറെയായി കേരളത്തില്‍ സ്ഥിര താമസമായ താരത്തിന് സിനിമകളിപ്പോള്‍ വള​രെ കുറവാണ്. ഒരു സിനിമയേക്കാള്‍ വെല്ലുന്നതാണ് താരത്തിന്റെ സ്വകാര്യ ജീവിതം. വിവാദപരമായ വിഷയങ്ങളില്‍ ഇടപെട്ടും പ്രസ്താവനകള്‍ പുറപ്പെടുവിച്ചും വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളുടെ പേരിലും താരം എന്നും മീഡിയയില്‍‌ വൈറലാണ്.
കഴിഞ്ഞ വർഷമായിരുന്നു ബാലയുടെ നാലാം വിവാഹം. ബന്ധുവും കുട്ടിക്കാലം മുതല്‍ പരിചയമുള്ള പെണ്‍കുട്ടിയുമായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. കോകിലയു​മായി ദാമ്പത്യം ബാല ശരിക്കും ആസ്വദിക്കുന്നുണ്ട്. അടിമുടി മാറ്റങ്ങളാണ് തന്റെ ജീവിതത്തിലുണ്ടായതെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റ് വിട്ട് വൈക്കം കായലോരത്ത് ഒരു വീട് പണിത് അവിടെയാണ് താമസം. ഒപ്പം ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ച്‌ നിത്യ ജീവിതത്തിലെ വിശേഷങ്ങളും ഭാര്യയ്ക്ക് പാചകത്തിലുള്ള കഴിവുമെല്ലാം വീഡിയോയായി താരം പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്. ‘‘ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം... കോകിലയെ അനുഗ്രഹിക്കൂ... അഭിനന്ദിക്കൂ. ഒരു മാസത്തിനുശേഷം തീർച്ചയായും മീഡിയയ്ക്ക് മുന്നില്‍ വരും...’’ എന്ന ക്യാപ്ഷനൊപ്പമാണ് ബാലയുടെ വീഡിയോ. ഇടപ്പള്ളി സബ് രജിസ്റ്റർ ഓഫീസിന് മുന്നില്‍ കോകിലയ്ക്കൊപ്പം നില്‍ക്കുന്ന ബാലയാണ് വീഡിയോയിലുള്ളത്. എന്തൊക്കയോ പേപ്പറുകളില്‍ ബാല ഒപ്പിടുന്നതും കോകില അതെല്ലാം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതോടെ ബാല തന്റെ കോടികളുടെ സ്വത്ത് കോകിലയ്ക്ക് എഴുതി കൊടുക്കുകയാണോയെന്ന സംശയം പല ആരാധകരും പ്രകടിപ്പിക്കുന്നുണ്ട്. താന്‍ ഇരുന്നൂറ് കോടിക്ക് മുകളില്‍ ആസ്തിയുള്ളയാളാണെന്ന് പലപ്പോഴായി ബാല പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പലരും കമന്റുകളിലൂടെ സംശയം പ്രകടിപ്പിക്കുന്നത്. ഇനി സ്വത്തുക്കള്‍ എല്ലാം കോകിലക്ക് എന്നിങ്ങനെ രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു.
വിവാഹമോചിതരായോയെന്ന് ചോദിച്ചെത്തിയ ആരാധകനും ബാല കമന്റ് ബോക്സില്‍ മറുപടി നല്‍കിയിരുന്നു. ‘‘അതേ... നിന്നെ ഞാൻ ഡിവോഴ്സ് ചെയ്തിരിക്കുന്നു...’’വെന്നാണ് ബാല കുറിച്ചത്. കഴിഞ്ഞ ദിവസം കോകിലയുടെ പിറന്നാള്‍ ആയിരം പേർക്ക് അന്നദാനം നടത്തിയാണ് ബാല ആഘോഷിച്ചത്.

കുറച്ചു നാളുകള്‍ക്ക് മുമ്പ് മുൻ ഭാര്യമാരും മകളും താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരുന്നു. വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നതായിരുന്നു ഏറ്റവും പുതിയതായി ഉയർന്ന ആരോപണം. ഉടമ്പടിയിലെ ‌പേജുകള്‍ ബാല വ്യാജമായി നിർമ്മിച്ചുവെന്നും ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും മുൻ ഭാര്യ അമൃത പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബാല അതെല്ലാം നിഷേധിച്ചു. അമൃതയ്ക്ക് പുറമെ മുൻ ഭാര്യ എലിസബത്തും ബാലയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ബാലയ്ക്കൊപ്പം ദാമ്ബത്യ ജീവിതം നയിച്ചിരുന്ന കാലത്ത് കൊടിയ പീഡനം അനുഭവിച്ചിരുന്നുവെന്നും സത്യങ്ങള്‍ തുറന്ന് പറയാൻ തുടങ്ങിയശേഷം വധ ഭീഷണി നിരന്തരമായി ലഭിക്കുന്നുണ്ടെന്നുമാണ് എലിസബത്ത് പറഞ്ഞത്.
ഇപ്പോള്‍ ബാലയ്ക്ക് എതിരെ നിയമപരമായി മുന്നോട്ട് പോവുകയാണ് എലിസബത്ത്. അധികാരികളോട് ഇതുമായി ബന്ധപ്പെട്ട് താൻ സംസാരിച്ചതായും എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അർഹതപ്പെട്ട നീതി എലിസബത്തിന് ലഭിക്കുന്നതില്‍ തടസങ്ങള്‍ നേരിടുന്നുണ്ട്.
തന്റെ പുതിയ ഭാര്യ കോകില​യേക്കാള്‍ ഇരുപത് വയസിന് മുതിര്‍ന്നതാണ് ബാല. കോകില ബാലയുടെ വീട്ടിലെ വേലക്കാരിയുടെ മകളാണെന്ന് ഒരിടയ്ക്ക് പ്രചാരണം വന്നപ്പോള്‍ തമിഴ്നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ് കോകിലയെന്നും പദവിയും പണവുമുള്ള കുടുംബമാണെന്നും ബാല പറഞ്ഞിരുന്നു.

Ads by Google
Saturday 31 May 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW