Friday, March 13, 2026 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 04.15 PM

‘കോകില എന്നോട് ചോദിച്ച 4 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്ന വീഡിയോയുമായി വരും...’ പിറന്നാള്‍ ആഘോഷത്തിനു മുന്‍പ് വീഡിയോ പങ്കിട്ട് ബാല

uploads/news/2025/12/816852/Untitled-5.jpg
Actor Bala shares new video (Image Source: Facebook)

മലയാളം തമിഴ് സിനിമകളില്‍ നായക- വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നിന്ന താരമാണ് ബാല. ബിഗ്സ്ക്രീനില്‍ താരം നല്‍കിയ കഥാപാത്രങ്ങളേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ബാലയുടെ വ്യക്തിജീവിതമാണ്. ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായുള്ള വിവാഹവും, പിന്നീടുണ്ടായ വിവാഹമോചനവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ബാലയെ വാര്‍ത്തകളില്‍ നിറച്ചത്. പിന്നീട് രണ്ടാമത് വിവാഹം ചെയ്ത ഡോക്ടര്‍ എലിസബത്ത് ഉദയനുമായി വേര്‍പിരിഞ്ഞതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. എലിസബത്തും ആയുള്ള വിഷയങ്ങൾ പോലീസ് സ്റ്റേഷനിൽ വരെ ത്തിയ സംഗതിയും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ്.
അതിനു ശേഷമാണ് ബാല തന്റെ മാമന്റെ മകളായ കോകിലയെ വിവാഹം ചെയ്തത്. കോകിലയുമൊത്തുള്ള വിവാഹവും ജീവിതവും വളരെ സുന്ദരമാണെന്ന് ബാല തന്നെ പലതവണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഫെയ്സ്ബുക്കിലൂടെ എല്ലാ വിശേഷങ്ങളും ബാല പങ്കിടാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ബാല. ഇതിടനയിൽ ഭാര്യക്ക് ഒപ്പം ചേർന്നുകൊണ്ട് ചാനലും ബാലതുടങ്ങി . കുക്കിങ് ആയിരുന്നു അതില്‍ പ്രധാനമെങ്കിലും ഇവരുടെ പ്രണയവും, പരസ്പരമുള്ള സുന്ദര നിമിഷങ്ങളും എല്ലാം വലിയ ചർച്ചകൾക്കും വഴി വച്ചിരുന്നു. കോകിലയ്ക്കൊപ്പമുള്ള വീഡിയോകള്‍ താരം പങ്കിടാറേ ഇല്ലായിരുന്നു. ബാലയെയും കോകിലയെയും സംബന്ധിക്കുന്ന ഒരു വാർത്തപോലും എവിടെയും കാണാൻ ഇല്ല. അതോടെ ആരാധകര്‍ സംശയങ്ങളും ഉന്നയിച്ചു തുടങ്ങി. കോകില പോയോ, ബാല കോകിലയെ ഉപേക്ഷിച്ചോ എന്നതടക്കമായി സംശയങ്ങള്‍.
ഇപ്പോഴിതാ എല്ലാത്തിനുമുള്ള മറുപടി പങ്കിടുകയാണ് ബാല. തന്റെ ഭാര്യയെ ചേർത്തുപിടിച്ചു പഴയതിലും ഉഷാറായി ബാല പങ്കുവച്ച ഒരു വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്നേഹം കൊണ്ട് ഒരു കൂടുണ്ടാക്കി അതില്‍ തന്റെ ഭാര്യയും താനും മാത്രമായി കുറച്ചധികം നിമിഷങ്ങള്‍ അത് ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള ചിന്തകളൊന്നും ബാലയ്ക്കില്ല. മാമന്റെ പിറന്നാള്‍ ദിനം ആഘോഷ പൂർവ്വം ആക്കാനുള്ള ഒരുക്കത്തിലാണ് കോകിലയും. ഒരുപാട് സമ്മാനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നതെന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. രണ്ടാളും ഒരുമിച്ചുള്ള മനോഹരനിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചിത്രങ്ങള്‍ അലങ്കരിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം.

കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയില്‍ വരാനിരിക്കുന്ന സന്തോഷം ബാല പങ്കിട്ടിരുന്നു. ‘‘ഒരു വർഷക്കാലമായി വിവാദങ്ങളില്‍ ആയിരുന്നു, വീഡിയോസ് ഒക്കെയായി വിട്ടുനില്‍ക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറുകയാണ്. എന്നോട് കോകില ചോദിച്ച ഒരു നാല് ചോദ്യങ്ങള്‍ അതിനുള്ള ഉത്തരം ഒക്കെയായി വരുന്ന വീഡിയോ ആയിരിക്കും ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍, ജീവിതം എങ്ങനെ ഒരു വർഷക്കാലം മുൻപോട്ട് കൊണ്ട് പോയി എന്നിങ്ങനെ ഒരുപാട് സന്തോഷങ്ങള്‍ പറയാനുണ്ട്... ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാള്‍ ആകും ഇതെന്ന ഉറപ്പാണ്...’’ ബാല പറയുന്നത്.
കുറച്ചുദിവങ്ങള്‍ക്ക് മുൻപേ എവിടെയാണ് കോകില പ്രസവിച്ചോ എന്നിങ്ങനെയുള്ള കമന്റുകള്‍ക്കും ബാല മറുപടി നല്‍കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന പോലെയാണ് ബാല അതിനു പ്രതികരണം നല്‍കിയത്. കോകില വന്നതോടെ തന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ബാല സംസാരിച്ചു. ജീവിതത്തില്‍ ഉറക്കം ഭക്ഷണം എല്ലാം താളം തെറ്റിയ അവസ്ഥയില്‍ ആയിരുന്നു അതിനെല്ലാം മാറ്റങ്ങള്‍ സംഭവിച്ചത് കോകിലയുടെ വരവോടെ ആയിരുന്നു എന്നാണ് ബാല പറഞ്ഞത്. തന്റെ മാമന്റെ മകള്‍ കൂടിയായ കോകിലക്ക് ബാലയുടെ വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ബാല പറഞ്ഞു.

Ads by Google
Friday 19 Dec 2025 04.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW