Thursday, March 12, 2026 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 03.56 PM

സിക്സടിച്ച് തുറിച്ചു നോക്കിയത് ഇഷ്ടപ്പെട്ടില്ല; ദക്ഷിണാഫ്രിക്ക- ബം​ഗ്ലാദേശ് താരങ്ങൾ തമ്മിൽ പൊരിഞ്ഞ അടി

south africa

ധാക്ക: ബം​ഗ്ലാദേശ്- ദക്ഷിണാഫ്രിക്ക എമർജിങ് ടീമുകളുടെ ചതുർദിന പോരാട്ടത്തിനിടെ താരങ്ങൾ തമ്മിൽ കൈയാങ്കളി (clash). സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിഷയത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഓൺഫീൽഡ് അംപയർമാർ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്കു താരങ്ങൾക്കെതിരെ നടപടിയുണ്ടാകും. മത്സര വിലക്ക്, പിഴ ശിക്ഷ അടക്കമുള്ള നടപടികളാണ് താരങ്ങളെ കാത്തിരിക്കുന്നത്.

മത്സരത്തിനിടെ ദക്ഷിണാഫ്രിക്ക താരം ഷെപ്പോ എൻഡുലിയും ബം​ഗ്ലാദേശ് ബാറ്റർ റിപ്പോൺ മണ്ഡലുമാണ് ഏറ്റുമുട്ടിയത്. ബം​ഗ്ലാദേശ് സീനിയർ ടീമിനായി രാജ്യാന്തര ടി20 കളിച്ച താരം കൂടിയാണ് റിപ്പോൺ മണ്ഡൽ. കൈയാങ്കളി വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW