Thursday, March 12, 2026 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 02.51 PM

യാത്രയ്ക്കിടെ കപ്പിത്താന്‍ ഉറങ്ങിപ്പോയി, ചരക്ക് കപ്പല്‍ ഇടിച്ചുകയറിയത് വീട്ടുമുറ്റത്ത്: വൈറലായി വീഡിയോ

ship, crash, house, yard, captain, sleep

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതിന് പിന്നാലെ അപകടങ്ങള്‍ സഭവിക്കുന്ന വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു കപ്പിത്താന്‍ ഉറങ്ങിയ വാര്‍ത്തയാണ് ലോകത്തെ മുഴുവനും ഞെട്ടിച്ചിരിക്കുന്നത്. കാരണം, കപ്പിത്താന്‍ ഉറങ്ങിപ്പോയപ്പോള്‍, കപ്പല്‍ ചെന്ന് കയറിയത് ഒരു വീട്ട് മുറ്റത്താണത്രേ. കപ്പലെന്ന് പറഞ്ഞാല്‍ പടു കൂറ്റനൊരു ചരക്ക് കപ്പല്‍. ഉറക്കത്തില്‍ ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ തന്റെ വീട്ട് മുറ്റത്ത് ഒരു പടുകൂറ്റന്‍ ചരക്ക് കപ്പല്‍.

135 മീറ്റര്‍ നീളമുള്ള എന്‍സിഎല്‍ സാള്‍ട്ടന്‍ എന്ന ചരക്ക് കപ്പല്‍, നോര്‍വേ തീരത്ത് മരത്തില്‍ തീര്‍ത്ത ജോഹാന്‍ ഹെല്‍ബാര്‍ഗിന്റെ വീടിന് മീറ്ററുകള്‍ മാറിയാണ് ഇടിച്ച് നിന്നത്. ഒരാഴ്ച നീണ്ട പരിശ്രമത്തിന് ശേഷം ഇന്നലെയോടെ കപ്പല്‍ വീണ്ടെടുത്ത് തിരികെ കൊണ്ട് പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ എന്‍സിഎല്‍ സാള്‍ട്ടന്റെ സെക്കന്റ് ഓഫീസറും വാച്ച് കീപ്പറുമായിരുന്ന 30 -കാരനായ യുക്രൈനിയന്‍ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി നോര്‍വീജിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. 'ഒറ്റയ്ക്കുള്ള ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതായി' അദ്ദേഹം അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'ഹലോ പറഞ്ഞത് നന്നായി. പക്ഷേ, ഇപ്പോള്‍ ഗുഡ്‌ബൈ പറയേണ്ട സമയാണ്.' ജോഹാന്‍ ഹെല്‍ബാര്‍ഗ് ആദ്യത്തെ അമ്പരപ്പ് മാറി, ചരക്ക് കപ്പല്‍ വീട്ട് മുറ്റത്ത് നിന്നും കെട്ടി വലിച്ച് കൊണ്ട് പോകവെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ അഞ്ച് മണിയോടെ വലിയൊരു ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ ജോഹാന്‍ ഹെല്‍ബാര്‍ഗിന്റെ വീടിന് നേരെ പാഞ്ഞടുക്കുന്ന ചരക്ക് കപ്പലാണ് കണ്ടതെന്ന് അയല്‍വാസിയായ ജോസ്റ്റെയിന് ജോര്‍ജന്‍സന്‍ പറഞ്ഞു. കപ്പലിലെ ഷിഫ്റ്റ് സമ്പദ്രായവും വാച്ച് കീപ്പറുടെ ജോലി ക്രമവും അന്വേഷണ പരിധിയില്‍ വരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍. കേരള തീരത്ത് മുങ്ങിയ ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പല്‍ സൃഷ്ടിച്ച ആശങ്കകള്‍ക്കിടെയൊണ് നോര്‍വേ തീരത്ത് നിന്നും ഇത്തരമൊരു അസാധാരണമായ വാര്‍ത്തയും പുറത്ത് വരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW