Thursday, March 12, 2026 Last Updated 37 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 01.03 PM

ഐഎഎസുകാരിക്കെതിരേ പാകിസ്താന്‍ പരാമര്‍ശം ; കര്‍ണാടകത്തിലും ബിജെപി എംഎല്‍എയ്ക്ക് നാക്കുപിഴ

uploads/news/2025/05/783476/fausia-tharannum.jpg

ബംഗലുരു: ഇന്ത്യന്‍ സൈനിക സോഫിയാ ഖുറേഷിക്കെതിരേ വിവാദ പരാമര്‍ശം നടത്തി ബിജെപി എംഎല്‍എ കുടുങ്ങിയതിന് പിന്നാലെ സമാനമായ പരാമര്‍ശം ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ നടത്തി കര്‍ണാടകത്തിലെ ബിജെപി എംഎല്‍എയും വിവാദത്തില്‍.

കലബുറഗി ഡെപ്യൂട്ടി കമ്മീഷണറും ഐഎഎസ് ഓഫീസറുമായ ഫൗസിയ തരുന്നിനെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് ബിജെപി എംഎല്‍സിക്കെതിരെ കേസെടുത്തു. കര്‍ണാടക ബിജെപി എംഎല്‍എ എന്‍ രവികുമാറിനെതിരെയാണ് പൊലീസ് നടപടി. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മെയ് 24 ന് നടന്ന ബിജെപി പ്രതിഷേധത്തിനിടെയാണ് എന്‍ രവികുമാര്‍ ആരോപണം ഉന്നയിച്ചതെന്ന് പോലീസ് ചൊവ്വാഴ്ച പറഞ്ഞു. ഖേദം പ്രകടിപ്പിച്ച് അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിച്ചു. തനിക്ക് പറ്റിയ നാവുപിഴയാണെന്ന് അദ്ദേഹംപിന്നീട് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവനുസരിച്ചാണ് ഐഎഎസ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പാകിസ്ഥാനില്‍ നിന്ന് വന്നതാണെന്ന് തോന്നുന്നുവെന്നും രവികുമാര്‍ പറഞ്ഞു. ബിജെപി എംഎല്‍എയ്ക്കെതിരെ സ്റ്റേഷന്‍ ബസാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഫൗസിയ തരണത്തിന് പിന്തുണയുമായി ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി.

സംഭവത്തെ അപലപിച്ച ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍, കുമാറിന്റെ 'നിരുത്തരവാദപരവും അസ്വീകാര്യവുമായ അഭിപ്രായത്തിന്' നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW