-->
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ച് പ്രചരണം തുടങ്ങിയതിന് പിന്നാലെ പി വി അന്‍വറിന് വഴങ്ങേണ്ടെന്ന നിലപാട് ശക്തമാക്കി കോണ്‍ഗ്രസ്. അന്‍വറിന്റെ പിന്നാലെ നടക്കേണ്ടെന്നും കഷ്ടപ്പെട്ട് അനുനയിപ്പിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിക്കുന്നത്. അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിലപാട് പ്രഖ്യാപിക്കാന്‍ ഒമ്പത് മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തിട്ടുണ്ട്.
അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നണിയില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. എന്നാല്‍ മുന്നണിയിലെടുക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രം അന്‍വറിനെ സ്വീകരിച്ചാല്‍ മതിയെന്നും അന്‍വര്‍ നിലപാട് തിരുത്തിയാല്‍ മാത്രം മതി ചര്‍ച്ചയെന്നുമാണ് കോണ്‍ഗ്രസ് തീരുമാനം. സമവായ ചര്‍ച്ചകള്‍ ഇന്നലെ രാത്രിയിലും നടത്തിയെങ്കിലും അന്‍വര്‍ ആദ്യം സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിക്കട്ടെയെന്നാണ് നിലപാട്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ സി.പി.എം. സ്വതന്ത്രസ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിരുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങളാണു കഴിഞ്ഞദിവസം അന്‍വര്‍ ഉന്നയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു ഭീഷണിപ്പെടുത്തി. അതേസമയം, യു.ഡി.എഫ്. പ്രവേശത്തിനു പിന്തുണ തേടി അന്‍വര്‍ പ്രമുഖനേതാക്കളെ സമീപിക്കുന്നതു തുടരുകയാണ്. കെ.പി.സി.സി. മുന്‍അധ്യക്ഷന്‍ കെ. സുധാകരനെയും മുസ്ലിം ലീഗ് നേതാക്കളെയും അദ്ദേഹം സന്ദര്‍ശിച്ചു.
അന്‍വറിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാല്‍, കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നു പറഞ്ഞൊഴിയുകയാണ് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചെയ്തത്. യാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ക്കാണുന്നു.
നിലവിലെ സാഹചര്യത്തില്‍, അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തുക അസാധ്യയമാണെന്ന സൂചനയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. അതുകൊണ്ടാണ് അന്‍വറിനോട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയോ ഏതെങ്കിലും ഘടകകക്ഷിയുടെ ഭാഗമാകുകയോ ചെയ്യാന്‍ നിര്‍ദേശിച്ചത്.