-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ പ്രധാനമാണ് ഡാന്‍സ് റീലുകള്‍. അതില്‍ ചിലതൊക്കെ മനസ്സില്‍ പതിയും. എന്നാലിന്ന് നമ്മള്‍ കാണാന്‍ പോകുന്നത് വെറും വൈറല്‍ വീഡിയോ അല്ല, 77 മില്യണിലധികം പേര്‍ ഇതിനകം കണ്ടു കഴിഞ്ഞ ഒരു സൂപ്പര്‍ ക്യൂട്ട് ഡാന്‍സ് വീഡിയോ ആണ്.
പ്രായം വെറും നമ്പറെന്ന് തെളിയിച്ചുകൊണ്ട് സൂപ്പര്‍ ഹിറ്റ് പാട്ടിന് ചുവടുവെയ്ക്കുകയാണ് മുത്തശ്ശി. തന്റെ ചെറുമകന്റെ വിവാഹത്തിന്റെ ഭാഗമായുള്ള മെഹന്തി ചടങ്ങാണ് വേദി. ഇതിനകം 77 മില്യണിലധികം പേര്‍ ഈ മനോഹരമായ വീഡിയോ കണ്ടുകഴിഞ്ഞു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായും അഭിനയിച്ച ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ കജ്ര രേ എന്ന് തുടങ്ങുന്ന പാട്ടിനാണ് മുത്തശ്ശി ചുറുചുറുക്കോടെ ചുവടുവെച്ചത്. കുടുംബാംഗങ്ങള്‍ ഒപ്പം ചേര്‍ന്നും കയ്യടിച്ചും മുത്തശ്ശിയെ പ്രോത്സാഹിപ്പിച്ചു. ഈ വീഡിയോ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്.
സൂപ്പര്‍ ക്യൂട്ട്, കണ്ട് മതിയായില്ല, ഇനിയും കാണം, മനസ്സ് നിറഞ്ഞു, എന്തൊരു എനര്‍ജി എന്നിങ്ങനെ വീഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്റുകള്‍ നിറയുകയാണ്.