Saturday, March 14, 2026 Last Updated 27 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 01.37 PM

അമ്പമ്പോ ഇത് വേറെ ലെവല്‍ തന്നെ! വീണ്ടും തരംഗമായി സാവുലിക് മാസ്‌ക് ഡാന്‍സ്

zaouli, mask, dance

വീണ്ടും തരംഗമായി ലോകത്തിലെ ഏറ്റവും 'അസാധ്യമായ നൃത്തം' എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം നേടിയ സാവുലി മാസ്‌ക് ഡാന്‍സ്. ജേസണ്‍ വാങ്' എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നാണ് ഈ വിഡിയോ വീണ്ടും വൈറലായത്. നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ മുഖത്ത് ഒരു മാസ്‌ക് വച്ചിരിക്കുന്നതായി കാണാം. ആ മാസ്‌ക് അറിയപ്പെടുന്നത് സാവുലി മാസ്‌ക് എന്നാണ്. ഗുരോ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗമാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ ഐവറി കോസ്റ്റിലാണ് സാവുലി നൃത്തം കൂടുതലും കാണുന്നത്.

ഈ നൃത്തം മൈക്കല്‍ ജാക്‌സന്റെ ഡാന്‍സിന് പ്രചോദനം നല്‍കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നത്. സാവുലി മാസ്‌കിന്റെ വിഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് വിഡിയോ കണ്ടത്. നൃത്തത്തിന് മൈക്കല്‍ ജാക്‌സന്റെ മൂണ്‍ വാക്കുമായി സാമ്യമുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു. സാവുലി മാസ്‌കിന്റെ വിഡിയോ 'ഇത് സെന്‍ട്രല്‍ ഐവറി കോസ്റ്റില്‍ നിന്നുള്ള സാവുലി നൃത്തമാണ്. ലോകത്തിലെ തന്നെ അസാധ്യമായ നൃത്തം' എന്നും പലരും കമന്റ് ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW