-->
പാമ്പുകളുമായി അടുത്തിടപഴകുന്നതിന്റെ പല ഞെട്ടിക്കുന്ന വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഒരു കൈയില്‍ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്ക് ഓടിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇത്. മധ്യപ്രദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, കൃത്യമായ സ്ഥലമോ ഈ വ്യക്തിയെ കുറിച്ചുള്ള മറ്റു വിവരങ്ങളോ ലഭ്യമല്ല.
വൈറലാകുന്ന വീഡിയോയില്‍ ഒരു കൈകൊണ്ട് ബൈക്കിനെ നിയന്ത്രിച്ച് മറുകൈയിലാണ് ഇയാള്‍ പാമ്പിനെ പിടിച്ചിരിക്കുന്നതാണ് കാണുന്നത്. പാമ്പിനെ കൈത്തണ്ടയില്‍ ചുറ്റി അതിന്റെ തല കൈപ്പത്തിക്കുള്ളില്‍ മുറുക്കി പിടിച്ച് തെല്ലും ഭയം ഇല്ലാതെയാണ് അയാള്‍ സഞ്ചരിക്കുന്നത്. 'ഡെവിള്‍സ് കോള്‍ മീ ഡാഡ് ' എന്നൊരു വാചകവും ഇയാളുടെ ബൈക്കിനു പുറകില്‍ എഴുതിയിട്ടുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഉപയോക്താക്കള്‍ക്കിടയില്‍ ഞെട്ടലും അത്ഭുതവും ഉളവാക്കി. ഇത്ര ആത്മവിശ്വാസത്തോടെ പാമ്പുമായി സഞ്ചരിക്കണമെങ്കില്‍ ഇയാള്‍ ഒരു പാമ്പുപിടുത്തക്കാരനോ പാമ്പുകളുമായി അടുത്തിടപഴകുന്ന വ്യക്തിയോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചിലര്‍ കുറിച്ചത്. ചിലര്‍ ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന പാമ്പിന് ജീവന്‍ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചു. അതോടൊപ്പം തന്നെ ഇത് യഥാര്‍ത്ഥ പാമ്പ് ആകാന്‍ സാധ്യതയില്ല പ്ലാസ്റ്റിക് പാമ്പ് ആയിരിക്കാനാണ് സാധ്യത എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.