Saturday, March 14, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 03.07 PM

ജീവിതത്തില്‍ വിരസത തോന്നി ; വളര്‍ത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാന്‍ ഇറങ്ങി യുവാവ്

pet, cat

ജീവിതത്തില്‍ വിരസത തോന്നിയതോടെ വളര്‍ത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാന്‍ ഇറങ്ങി യുവാവ്. ഒലിവര്‍ വിഡ്ജര്‍ എന്ന വ്യക്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കിട്ടുന്ന ശമ്പളം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഠിനാധ്വാനത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേ രീതിയിലുള്ള ഈ ജീവിതം എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് തനിക്ക് അനുഭവപ്പെട്ടു പോവുകയാണെന്നും ഇദ്ദേഹം പറയുന്നു.

ജീവിതത്തില്‍ ഉണ്ടായ ഒരു രോഗാവസ്ഥയാണ് മാറി ചിന്തിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഒലിവര്‍ പറയുന്നത്. പക്ഷാഘാത സാധ്യതയുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ മുതലാണ് ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കണം എന്ന തോന്നല്‍ തന്നില്‍ ഉണ്ടായതെന്നും ഇദ്ദേഹം പറയുന്നു. ജോലി രാജിവെക്കുമ്പോള്‍ തനിക്ക് പ്രത്യേക സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും യൂട്യൂബ് വീഡിയോയിലൂടെയാണ് സെയിലിംഗ് പഠിച്ചതെന്നും ഒലിവര്‍ വ്യക്തമാക്കി.

തന്റെ സ്വപ്നങ്ങള്‍ക്കായി താന്‍ ഒറിഗോണ്‍ തീരത്തേക്ക് താമസം മാറിയതായും 50,000 ഡോളര്‍ ചെലവഴിച്ച ഒരു ബോട്ട് വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍, ഒലിവര്‍ സെയിലിംഗ് നടത്തിയും തന്റെ യാത്ര വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുമാണ് ജീവിതം ആസ്വാദ്യകരമാക്കുന്നത്. 'സെയിലിംഗ് വിത്ത് ഫീനിക്‌സ്' എന്ന പേരിലാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ പങ്കുവെക്കുന്നത്.

തന്റെ പാത സ്വീകരിക്കാന്‍ നിരവധി പേര്‍ ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് സമൂഹ മാധ്യമത്തിലെ തന്റെ വീഡിയോകളെന്നും ഈ 29 -കാരന്‍ അവകാശപ്പെട്ടു. വലിയ സ്വീകാര്യതയാണ് തന്റെ കഥയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW