Wednesday, March 11, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 10.07 AM

എന്റെ ജീവിതത്തില്‍ കിട്ടിയ ഭാഗ്യം, അമ്മയുമായുളള 6 വര്‍ഷത്തെ സൗഹൃദം ആഘോഷിക്കുന്നു; വീഡിയോയുമായി പേളി

pearlemaaney
photo-www.instagram.com/pearlemaany

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീടങ്ങോട് നടിയായും വ്ളോഗറായും മോട്ടിവേഷണൽ സ്പീക്കറായുമൊക്കെ പേളി തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു.

അമ്മ, ഭാര്യ എന്നീ നിലകളിലെല്ലാം താനെത്രത്തോളം സന്തോഷവതിയാണെന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പേളി എക്സ്‌പ്രസ് ചെയ്യാറുണ്ട്.
നടൻ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

ഇപ്പോഴിതാ ശ്രീനിയുടെ അമ്മയോടൊപ്പമുള്ള ഒരു ചെറിയ വീഡിയോ പേളി പോസ്റ്റ് ചെയ്തതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത് . "ഇവരെ കിട്ടയിത് എൻ്റെ ജീവിതത്തിലെ ഭാഗ്യം. അമ്മയുമായുള്ള 6 വർഷത്തെ സൗഹൃദം ആഘോഷിക്കുന്നു" എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വിറ്റ്സർലൻഡിൽ അവധിയാഘോഷത്തിലാണ് ഇപ്പോൾ പേളിയും കുടുംബവും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW