-->
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (സിഎസ്‌കെ) ആറ് വിക്കറ്റിന്റെ സുഖകരമായ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ (ആര്‍ആര്‍) തങ്ങളുടെ 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കാമ്പെയ്ന്‍ അവസാനിപ്പിച്ചു. ഈ സീസണില്‍ മികച്ച നേട്ടം കൊയ്യാനായില്ലെങ്കിലും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ചരിത്രമെഴുതി.
ചെന്നൈയുടെ 187 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ രാജസ്ഥാന് വേണ്ടി 31 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 41 റണ്‍സ് നേടിയ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 4000 റണ്‍സ് കുറിക്കുന്ന ആദ്യതാരമായി മാറി. സാംസണും ജോസ് ബട്ട്ലറും മാത്രമാണ് റോയല്‍സിന്റെ സമ്പന്നമായ ചരിത്രത്തില്‍ ലീഗില്‍ 3000 റണ്‍സ് പിന്നിട്ട ഏക താരങ്ങള്‍.
150 ഇന്നിംഗ്സുകളില്‍ നിന്ന് 31.96 ശരാശരിയില്‍ 4219 റണ്‍സാണ് സാംസണിന്റെ സമ്പാദ്യം.മൊത്തത്തില്‍, സാംസണ്‍ തന്റെ ഐപിഎല്‍ കരിയറില്‍ 172 ഇന്നിംഗ്സുകളില്‍ മൂന്ന് സെഞ്ച്വറികളോടെ 30.94 ശരാശരിയില്‍ 4704 റണ്‍സ് നേടിയിട്ടുണ്ട്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായി (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) 28 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ഒരു ടണ്ണോടെ 677 റണ്‍സ് നേടിയിട്ടുണ്ട്.
2013ല്‍ രാജസ്ഥാന് വേണ്ടി ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സാംസണ്‍ അന്നുമുതല്‍ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. 2021 സീസണിന് മുന്നോടിയായി ജയ്പൂര്‍ ആസ്ഥാനമായുള്ള സംഘടനയുടെ ക്യാപ്റ്റനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. രാജസ്ഥാന്‍ ലീഗിന്റെ ഭാഗമല്ലാത്ത 2016 ലും 2017 ലും അദ്ദേഹം ഡല്‍ഹിക്ക് വേണ്ടി കളിച്ചു. 2018-ല്‍ അവര്‍ തിരിച്ചെത്തിയപ്പോള്‍, മെഗാ ലേലത്തില്‍ സാംസണെ വീണ്ടും എടുത്തു.
എന്നിരുന്നാലും ഈ സീസണ്‍ ടീമിനും സഞ്ജുവിനും അത്ര മികച്ചതായിരുന്നില്ല. ഞായറാഴ്ച (മെയ് 25) അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വന്‍ മാര്‍ജിനില്‍ സിഎസ്‌കെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജസ്ഥാന് അവസാന സ്ഥാനം ഒഴിവാക്കനാകും.