Saturday, March 14, 2026 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 01.04 PM

വിവാഹം കഴിയ്‌ക്കേണ്ടത് രണ്ട് സ്ത്രീകളെ ; ഒരുമിച്ചുള്ള ജീവിതത്തില്‍ പുരുഷന് സാമ്പത്തികം മെച്ചപ്പെടുമ്പോള്‍ മാത്രം വിവാഹം

two

ആചാരത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച് യുവാവ്. മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്നാണ് ഗുജറാത്തിലെ നവസാരി ജില്ലയിലെ മേഘരാജ് ദേശ്മുഖ് എന്ന യുവാവ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചത്. രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചത് ആചാരത്തിന്റെ പേരിലാണെങ്കിലും അതിലൂടെ കൂട്ടുകുടുംബത്തിലെ പോലെ സന്തോഷം നിറഞ്ഞ കുടുംബജീവിതമാണ് ലഭിച്ചതെന്ന് മേഘരാജ് പറയുന്നു.

മേഘരാജിന്റെ കുലത്തില്‍പ്പെട്ടയാളുകള്‍ക്ക് വിവാഹമെന്നാല്‍ ഒരാണും രണ്ടും പെണ്ണും ചേര്‍ന്ന് ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കുന്നതാണ്. അവരുടെ സമുദായത്തില്‍ ഇത് വളരെ സാധാരണമായ ഒരു കാര്യമാണ്. കുടുംബത്തിലെല്ലാവരുടെയും അംഗീകാരത്തോടെയും സമ്മതത്തോടെയുമാണ് ഒരു പുരുഷന്‍ രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുന്നത്. കാജല്‍, രേഖ എന്നിങ്ങനെയാണ് ഭാര്യമാരുടെ പേരെന്നും ഇരുവരിലുമായി മൂന്ന് കുട്ടികളുണ്ടെന്നും മേഘരാജ് പറയുന്നു. ഭാര്യമാര്‍ തമ്മില്‍ വളരെ രമ്യതയിലാണ് ജീവിക്കുന്നതെന്നും കുടുംബകാര്യങ്ങളിലും കുടുംബ ബിസിനസ്സിലും ഇരുവരും സഹായിക്കാറുണ്ടെന്നും മേഘ രാജ് കൂട്ടിച്ചേര്‍ത്തു.

വനിത, ചന്ദ എന്നീ സ്ത്രീകളെയാണ് മേഘരാജിന്റെ അച്ഛന്‍ റാം വിവാഹം കഴിച്ചത്. വനിതയുമായുള്ള ബന്ധത്തില്‍ നാലുമക്കളും ചന്ദയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമാണ് റാമിനുള്ളത്. മേഘരാജിന്റെ മുത്തച്ഛന്‍ നവല്‍ വിവാഹം കഴിച്ചത് സുക്രി, കമു എന്നീ സ്ത്രീകളെയാണ്. ഒരു പുരുഷനൊപ്പം കൂട്ടുകുടുംബവുമായി ഒരുമിച്ചു ജീവിക്കാന്‍ തയാറുള്ള രണ്ട് സ്ത്രീകളെയാണ് ഇവര്‍ കുടുംബം സൃഷ്ടിക്കാനായി തിരഞ്ഞെടുക്കുക. വിവാഹത്തിനുമുണ്ട് ഏറെ പ്രത്യേകത. ഒരുമിച്ചാണ് താമസമെങ്കിലും പുരുഷന്‍ സാമ്പത്തികമായി മെച്ചപ്പെടുന്ന അവസരത്തില്‍ മാത്രമേ മൂന്നുപേരും ഔദ്യോഗികമായി വിവാഹിതരാകൂ. 16 വര്‍ഷമായി കാജലിനൊപ്പം ജീവിക്കുന്ന മേഘരാജ് 13 വര്‍ഷമായി രേഖയ്‌ക്കൊപ്പവും കുടുംബ ജീവിതം നടത്തുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് മൂവരും ഔദ്യോഗികമായി വിവാഹിതരായത്.

കാജലുമായുള്ള ബന്ധത്തില്‍ ഒരു മകനും മകളും രേഖയുമായുള്ള ബന്ധത്തില്‍ ഒരു മകനുമാണ് മേഘരാജിനുള്ളത്. കുടുംബത്തിന്റെ സമ്മതത്തോടെയാണ് മേഘരാജ് കാജലിനൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീടാണ് രേഖയെ കണ്ടുമുട്ടിയതും പ്രണയിച്ചതും. രേഖയെ ഇഷ്ടമാണെങ്കിലും കാജലും പ്രിയപ്പെട്ടവളാണെന്നും അക്കാര്യം ഇരുവരെയും പറഞ്ഞു മനസ്സിലാക്കിയെന്നും മേഘരാജ് പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW