Saturday, March 14, 2026 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 11.38 AM

ഇരുമ്പിനെ തിന്നുതീര്‍ക്കുന്ന ബാക്ടീരിയ: ടൈറ്റാനിക്കിന്റെ അവശേഷിപ്പില്‍ പോലും കാണപ്പെടുന്ന കൊടും ഭീകരര്‍

titanic, shipwreck, ecosystem

കടലിലും മറ്റും മുങ്ങിക്കിടക്കുന്ന ഇരുമ്പ് കപ്പലുകള്‍ പലപ്പോഴും സ്വന്തമായ ഒരു സമുദ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കാറുണ്ട്. പവിഴപ്പുറ്റുകളും ചിലയിനം ഞണ്ടുകള്‍, കൊഞ്ചുകള്‍,ആഴക്കടല്‍ മത്സ്യങ്ങള്‍ തുടങ്ങിയവയും ഇവയുമായി ബന്ധപ്പെട്ട് തങ്ങളുടെ പാര്‍പ്പിടം തീര്‍ക്കാറുണ്ട്. പതിനായിരക്കണക്കിന് ടണ്‍ സ്റ്റീലുണ്ടായിരുന്ന കപ്പലാണ് ടൈറ്റാനിക്. ഇതിന്റെ തകര്‍ച്ച ലോകശ്രദ്ധ നേടിയിരുന്നു. ടൈറ്റാനിക്കിന്റെ അവശേഷിപ്പുകളില്‍ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്താറുമുണ്ട്.

ടൈറ്റാനിക്കില്‍ റസ്റ്റിക്കിള്‍സ് എന്നറിയപ്പെടുന്ന ഘടനകളുണ്ട്. ഹാലോ മോണാസ് ബാക്ടീരിയകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് റസ്റ്റിക്കിള്‍സ്. മനുഷ്യരുടെ അത്രയുമൊക്കെ പൊക്കമുള്ള റസ്റ്റിക്കിള്‍സ് ടൈറ്റാനിക്കിന്റെ തകര്‍ച്ചയിലുണ്ടെന്ന് അവിടെയെത്തിയ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടു മൈക്രോമീറ്ററില്‍ താഴെ വലുപ്പമുള്ള ബാക്ടീരിയകളാണ് ഹാലോ മോണാസ്. 2010ലാണ് ഈ വിഭാഗത്തിലുള്ള ബാക്ടീരിയകളെ ആദ്യമായി വിദഗ്ധര്‍ വിലയിരുത്തി മനസ്സിലാക്കിയത്. ഇതിനു ശേഷം ഇന്നുവരെയുള്ള കാലയളവില്‍ അവയുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചു. കുറച്ചുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ഈ സൂക്ഷ്മജീവികള്‍ ടൈറ്റാനിക്കിന്റെ അവശേഷിപ്പുകളുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുമെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്.

ടൈറ്റാനിക്കില്‍ മാത്രമല്ല, പല കപ്പല്‍ച്ചേതങ്ങളുടെ അവശിഷ്ടങ്ങളിലും ഹാലോ മോണാസ് പാര്‍ക്കുന്നുണ്ട്. ഇരുമ്പിനെ തുരുമ്പാക്കി മാറ്റി ജീവിക്കാനുള്ള ഊര്‍ജം നേടുന്ന ബാക്ടീരിയകളാണ് ഇവ.ഇവ സമുദ്രത്തില്‍ മാത്രമല്ലെന്നും മറിച്ച് പുഴകളിലും മറ്റു ശുദ്ധജല സ്രോതസ്സുകളിലുമൊക്കെ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.എന്നാല്‍ ആഴക്കടലില്‍ ഇവ ഇരുമ്പു കൂടുതലായുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണു ജീവിക്കുന്നത്. കപ്പല്‍ച്ചേതങ്ങളും മറ്റ് ഇരുമ്പുകൂടിയ തകര്‍ച്ചകളുമൊക്കെ ഇവയ്ക്കു പ്രിയപ്പെട്ടതാകുന്നത് ഇതിനാലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW