-->
ഭൂമിയില്‍ എത്രയധികം ജീവജാലങ്ങള്‍ ഉണ്ടെന്ന് മനുഷ്യന് ഇന്നും അജ്ഞമാണ്. നാം കാണാത്തത്തും അറിയാത്തതുമായി കോടിക്കണക്കിന് ജീവജാലങ്ങളാണ് ഈ ഭൂമിയില്‍പ ജീവിക്കുന്നത്. ഇവയില്‍ ഓരോന്നും ഓരോ സവിശേഷതകള്‍ പുലര്‍ത്തുന്നവയാണ്. അതില്‍ ചിലപ്പോള്‍ ചെറിയ സൂക്ഷ്മാണുക്കള്‍ പോലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവയായിരിക്കും. അത്തരത്തിലൊരു ബാക്ടീരിയയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. 'സ്വര്‍ണ വിസര്‍ജ്യ' ബാക്ടീരിയ എന്ന് ഗവേഷകര്‍ വിളിക്കുന്ന 'കുപ്രിയാവിഡസ് മെറ്റാലിഡുറാന്‍സ്' എന്ന അപൂര്‍വ്വ ഇനം ബാക്ടീരിയയാണിത്.
സ്വര്‍ണ സംയുക്തങ്ങളെ ശുദ്ധ സ്വര്‍ണമാക്കി മാറ്റാനുള്ള സവിശേഷമായ കഴിവാണ് ഈ ബാക്ടീരിയയ്ക്ക് ഉള്ളത്. ചെമ്പ്, സ്വര്‍ണം, എന്നിവ ഉള്‍പ്പടെ മറ്റ് ഘനലോഹങ്ങള്‍ അടങ്ങിയ അന്തരീക്ഷത്തില്‍ ഈ ബാക്ടീരിയക്ക് ജീവിക്കാന്‍ കഴിയും. ഈ ലോഹങ്ങളെയൊക്കെ വിഘടിപ്പിക്കുകയും യഥാര്‍ഥ സ്വര്‍ണത്തിന്റെ ചെറിയ കഷ്ണങ്ങളൊക്കെ പുറത്ത് വിടാനുമുളള ഇവയുടെ കഴിവാണ് സ്വര്‍ണം വിസര്‍ജിക്കുന്ന ബാക്ടീരിയ എന്ന പേര് വരാന്‍ കാരണം.
ചെമ്പും സ്വര്‍ണവും ബാക്ടീരിയ്ക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ അധിക ലോഹങ്ങളെ നീക്കം ചെയ്യുന്ന സാധാരണ പ്രക്രിയ അവ നടത്തുന്നു. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സ്വര്‍ണം ആഭരണങ്ങളില്‍ കാണപ്പെടുന്ന സ്വര്‍ണത്തെപ്പോലെ വലുതോ തിളക്കമുളളതോ അല്ല. നാനോകണങ്ങളാണ്. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ മാത്രമേ ഇവയെ കാണാന്‍ സാധിക്കൂ. ലൈവ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് കുപ്രിയാവിഡസ് മെറ്റാലിഡുറാന്‍സ് ലോഹങ്ങളാല്‍ സമ്പന്നമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ പരിണമിച്ചവയാണ്. സ്വര്‍ണചെമ്പ് ഖനികള്‍,വ്യവസായ മാലിന്യം തളളുന്ന സ്ഥലങ്ങള്‍, ലോഹസാന്ദ്രത കൂടിയ മണ്ണ് ഇവിടങ്ങളിലൊക്കെ ഇവയെ കാണാന്‍ കഴിയും.