Friday, March 13, 2026 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 09.00 AM

ലാലിഗയില്‍ ബാഴ്‌സിലോണയുടെ തിരിച്ചുവരവ് ; ഈ സീസണില്‍ ട്രിപ്പിള്‍ കിരീടവുമായി തകര്‍പ്പന്‍നേട്ടം

uploads/news/2025/05/781318/barcelona.jpg

ന്യൂകാമ്പ്: നീണ്ട ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സിലോണയുടെ ശക്തമായ തിരിച്ചുവരവ്. ഒരു കളി ബാക്കി നില്‍ക്കേ മൂന്‍ ചാംപ്യന്മാര്‍ ഈ സീസണിലെ കിരീടം ഉറപ്പാക്കി. എസ്പാനിയോളിനെ 2-0 ന് പരാജയപ്പെടുത്തിയതോടെയാണ് ബാഴ്‌സയുടെ കിരീടധാരണം നടന്നത്. അടുത്ത മത്സരങ്ങള്‍ എല്ലാം ജയിച്ചാലും രണ്ടാം സ്ഥാനക്കാരായ റയലിന് ബാഴ്‌സിലോണയെ മറികടക്കാനായേക്കില്ല.

ലാമിനോ യമാലിന്റെയും ഫെര്‍മിന്‍ ലോപ്പസിന്റെയും ഗോളുകളായിരുന്നു എസ്പാനിയോളിന് മേല്‍ ബാഴ്‌സിലോണയ്ക്ക് മേല്‍ക്കൈ നല്‍കിയത്. ലാലിഗയില്‍ ബാഴ്‌സ നേടുന്ന 28 ാമത്തെ കിരീടമായിരുന്നു വന്നത്. പരിശീലകന്‍ ഹാന്‍സിഫ്‌ളിക്കിന് ബാഴ്‌സിലോണയ്‌ക്കൊപ്പമുള്ള ആദ്യ ലാലിഗ കിരീടമാണ്. ആറു വര്‍ഷത്തിനിടയില്‍ ബാഴ്‌സയുടെ രണ്ടാം കിരീടമാണ് ഇത്. ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ പുറത്തായ ടീമിനും പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനും ഇത് വലിയൊരു നേട്ടമാണ്. കളിയുടെ 53 ാം മിനിറ്റില്‍ യമാലായിരുന്നു ആദ്യം സ്‌കോര്‍ ചെയ്തത്.

കളിയുടെ 95 ാം മിനിറ്റില്‍ ലോപ്പസ് എസ്പാനിയോളിന്റെ നെറ്റില്‍ വീണ്ടും പന്തെത്തിച്ചു. ടീമിന്റെ പ്രിയപ്പെട്ട മിഡ്ഫീല്‍ഡ്ര്‍ പെഡ്രി ഈ മത്സരത്തിലൂടെ കാറ്റലൂണിയന്‍ ടീമിന് വേണ്ടി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സീസണില്‍ മറ്റേതൊരു കളിക്കാരനെക്കാളും മിഡ്ഫീല്‍ഡിലെ പ്രധാന സ്റ്റേ ആയി മാറിയ അദ്ദേഹം പിച്ചില്‍ കൂടുതല്‍ മിനിറ്റുകള്‍ കളിച്ചു. ലീഗില്‍ 134 മത്സരങ്ങള്‍, ചാമ്പ്യന്‍സ് ലീഗില്‍ 34, യൂറോപ്പ ലീഗില്‍ 7, കോപ്പ ഡെല്‍ റേയില്‍ 16, സ്പാനിഷ് സൂപ്പര്‍ കപ്പില്‍ 9 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഇരട്ട സെഞ്ച്വറി തികച്ചത്.

ബാഴ്‌സിലോണയ്ക്കായി താരം 26 ഗോളുകളും നേടി. ആറ് കിരീടങ്ങളില്‍ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. അതേസമയം ടീമിലെ സൂപ്പര്‍താരം ലാമിലെ യമാല്‍ എഫ്സി ബാഴ്സലോണയുടെ ചരിത്രത്തില്‍ 100 ഗെയിമുകള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി. സ്പാനിഷ് സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍ റേ, ലാ ലിഗ. ഒരു സീസണിലെ ആഭ്യന്തര ട്രെബിളും നേടിയിരിക്കുകയാണ് ബാഴ്‌സിലോണ.

Ads by Google
Ads by Google
TRENDING NOW