-->
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നല്‍കിയ ശക്തമായ മറുപടി ഇന്ത്യയിലുടനീളം ആളുകളില്‍ അഭിമാനം നിറയ്ക്കുന്നു. സായുധ സേനയുടെ ശക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഉത്തര്‍പ്രദേശില്‍ ഉടനീളം നവജാത ശിശുക്കള്‍ക്ക് വ്യാപകമായി 'സിന്ദൂര്‍' എന്ന് പേര് നല്‍കിയിരിക്കുന്നത്. കുശിനഗറില്‍ 17 കുട്ടികള്‍ക്കാണ് സിന്ദൂര്‍ എന്ന പേര് നല്‍കിയത്.
ഈ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ പേരിലാണ് പേരിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 9, 10 തീയതികളില്‍ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനെയും അതിന്റെ പ്രധാന വ്യോമതാവളങ്ങളെയും തകര്‍ത്തുകൊണ്ടിരുന്നപ്പോഴാണ് ഈ കുട്ടികള്‍ ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്. 'നമ്മുടെ ധീരരായ സൈനികര്‍ പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്ത് രണ്ട് ദിവസത്തിന് ശേഷം മെയ് 9 ന് എന്റെ കുഞ്ഞ് ജനിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ സഹതപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേര് നല്‍കിയത്.
ആശുപത്രിയില്‍ ജനിച്ച 17 നവജാത ശിശുക്കള്‍ക്ക് 'സിന്ദൂര്‍' എന്ന് പേരിട്ടതായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (ഓട്ടോണമസ്) പ്രിന്‍സിപ്പല്‍ ഡോ.ആര്‍.കെ.ഷാഹി സ്ഥിരീകരിച്ചു. കുഷിനഗറിലും കിഴക്കന്‍ യുപിയിലെ മറ്റ് ചില ജില്ലകളിലും നല്ലൊരു വിഭാഗം കുടുംബങ്ങളില്‍ ഒരു കുടുംബാംഗം എങ്കിലൂം സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ദേശീയ വികാരങ്ങള്‍ ഈ ബന്ധത്തിന് കടപ്പെട്ടിരിക്കാം. കുഞ്ഞ് ജനിക്കും മുമ്പ് തന്നെ ധൈര്യവും സഹിഷ്ണുതയും സൂചിപ്പിക്കുന്ന 'സിന്ദൂരം' എന്ന പേര് തീരുമാനിച്ചിരുന്നതായി ബേദിഹാരി ഗ്രാമത്തിലെ അര്‍ച്ചന ഷാഹി പറഞ്ഞു.
തിങ്കളാഴ്ച, സൈനിക, വ്യോമ, നാവിക ഓപ്പറേഷന്‍ മേധാവികള്‍ മാധ്യമങ്ങളെ വിളിച്ച് പാകിസ്ഥാന് വരുത്തിയ നാശത്തിന്റെ വിപുലമായ തെളിവുകള്‍ നല്‍കിയിരുന്നു. ഇസ്ലാമാബാദിലെ വ്യോമതാവളത്തില്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോകള്‍ നല്‍കുന്നതിനിടയില്‍ അവര്‍ പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു.