Friday, March 13, 2026 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 01.44 PM

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പരിഗണിക്കണമെന്ന് കൊടിക്കുന്നില്‍ ; എംപി എന്നത് തന്നെ നല്ലൊരു പദവിയാണെന്ന് മുരളീധരന്‍

uploads/news/2025/05/780599/kodikkunnil.jpg

തിരുവനന്തപുരം: പുതിയ കെപിസിസി അദ്ധ്യക്ഷനെ തീരുമാനിക്കുന്ന ചടങ്ങില്‍ വിമര്‍ശിച്ചും മറുപടി നല്‍കിയും കൊടിക്കുന്നില്‍ സുരേഷ് എംപിയും കെ. മുരളീധരനും. കെപിസിസി നേതൃത്വങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണ ലഭിക്കുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രസ്താവനയ്ക്ക് എംപി എന്നത് തന്നെ നല്ല പോസ്റ്റുകളില്‍ ഒന്നാണെന്ന് മറുപടി നല്‍കി കെ. മുരളീധരന്‍.

ആദ്യം പ്രസംഗിച്ചത് കൊടിക്കുന്നില്‍ സുരേഷ് ആയിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കെപിസിസി കാര്യമായി പരിഗണിക്കണമെന്നും . എഐസിസിയില്‍ അതുണ്ടെങ്കിലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാടായ കേരളത്തില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കെപിസിസി പ്രസിഡന്റ് പദവി പോലെയുള്ള കാര്യങ്ങളില്‍ നല്‍കുന്നില്ല എന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേരളത്തിലെ കെപിസിസി അധ്യക്ഷന്മാരുടെ ചിത്രം കെപിസിസി ആസ്ഥാനത്തുണ്ട്. അവിടെ ഒരു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ മാത്രം ചിത്രങ്ങളില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും കൊടിക്കുന്നില്‍ ഓര്‍മിപ്പിച്ചു.

എംപി എന്ന് പറഞ്ഞാല്‍ തന്നെ നല്ല പോസ്റ്റാണെന്നായിരുന്നു ഇതിന് കെ മുരളീധരന്‍ നല്‍കിയ മറുപടി. ആ സ്്ഥാനത്തിന് കുറച്ച് മെച്ചമുണ്ട്. സുരേഷിന് എപ്പോള്‍ വേണമെങ്കിലും ഡല്‍ഹിയിലേക്ക് പോകാം. വിമാനത്തിന് ടിക്കറ്റെടുക്കാന്‍ സര്‍ക്കാര്‍ കാശ് നല്‍കും. എന്നാല്‍ താന്‍ പെന്‍ഷന്‍ കാശില്‍ നിന്ന് ഡല്‍ഹിക്ക് പോകണമെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഷാഫി വടകരയിലെത്തിയപ്പോള്‍ ഗ്രാഫ് ഉയര്‍ന്നെന്നും എന്നാല്‍ താന്‍ തൃശൂരില്‍ കാല് കുത്തിയപ്പോള്‍ തന്റെയും ഒപ്പം പ്രതാപന്റെയും ഗ്രാഫ് താഴ്ന്നുവെന്നും മുരളീധരന്‍ തമാശ രൂപേണ പറഞ്ഞു.

അല്പസമയം മുന്‍പാണ് സണ്ണി ജോസഫ് കെപിസിസിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റത്. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേറ്റു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Ads by Google
Ads by Google
TRENDING NOW