Saturday, March 14, 2026 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 11.57 AM

ലോകത്തിലെ ഏറ്റവും പവിത്രമായതും കളങ്കമില്ലാത്തതുമായ വാക്ക് ‘അമ്മ ’ എന്നതാണ്; വീണ നായര്‍

veena-nair
photo-www.instagram.com/veenanair143

അമ്മയെ കുറിച്ച് പറയുമ്പോൾ വീണ നായർ എന്നും വളരെ അധികം ഇമോഷണലാവാറുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലാമ് വീണ നായർക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടത്. ആ ഒറ്റപ്പെടലിൽ നിന്ന് മുന്നോട്ട് വന്നത് എത്രമാത്രം പ്രയാസപ്പെട്ടുകൊണ്ടായിരുന്നു എന്ന് പല അവസരത്തിലും നടി പറഞ്ഞിട്ടുണ്ട്. ഇന്ന് ലോക മാതൃദിനത്തിൽ അമ്മയുടെ ഓർമകളിൽ വീണ നായർ വീണ്ടും ഇമോഷണലാവുന്നു. ലോകത്തിന്റെ ഏതോ കോണിൽ വച്ച് അമ്മ തന്നെ കാണുകയും തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടാവും എന്നാണ് വീണ നായർ പറയുന്നത്.

സ്വന്തം അമ്മയെ കുറിച്ച് മാത്രമല്ല, താൻ എന്ന അമ്മയെ കുറിച്ചും വീണ സംസാരിക്കുന്നുണ്ട്. ഇന്ന് തന്നെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് എന്നിലെ അമ്മ എനന് വികാരമാണ് എന്നാണ് വീണ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

‘അമ്മമാരുടെ ദിവസം, എല്ലാ ദിവസവും അമ്മമാരുടെ ദിവസം ആണ് , എങ്കിലും, ഭൂമിയിലെ എല്ലാ അമ്മമാർക്കും ആശംസകൾ. ലോകത്തിലെ ഏറ്റവും പവിത്രമായതും കളങ്കമില്ലാത്തതുമായ വാക്ക് 'അമ്മ ' എന്നതാണ്. ഒരു അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു , പ്രപഞ്ചത്തോട്
നന്ദി. എന്നിലെ അമ്മയ്ക്കു ഇത്രയും വലിയ അർഥവും , ശക്തിയും തന്ന എന്റെ അമ്പാടി ആണ് എന്റെ ഹീറോ . ഓരോരോ ഘട്ടത്തിലും ജീവിതത്തിൽ മുന്നേക്കു പോവാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്നിലെ അമ്മയാണ് . എനിക്ക് ജന്മം തന്ന എന്റെ ലതിക അമ്മ. ഇനി ഒരു ജന്മം ഉണ്ടേൽ അമ്മേടെ മോളായി തന്നെ പിറക്കണം . ഒരുപാടു വർഷം ഒരുമിച്ചു മതിയാവോളം സ്നേഹിക്കണം. ലോകത്തിന്റെ ഏതോ ഒരു കോണിൽ ഇരുന്നു എല്ലാം കാണുകയും എനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയുന്ന ലതികഅമ്മ ഹാപ്പി മദേഴ്സ് ഡേ. ഓരോ നിമിഷവും ഞാൻ അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു’ എന്നാണ് വീണ നായരുടെ പോസ്റ്റ്.

മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച വീണ നായർ ഹാസ്യ വേഷങ്ങളിലൂടെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടി. വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയായിരുന്നു ബിഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. അവിടെയും തന്റെ ഇടം കണ്ടെത്തിയ നടി ഇപ്പോൾ ജീവിതത്തിലെ പുതിയ ചില തുടക്കങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ്. ആ സർപ്രൈസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Ads by Google
Monday 12 May 2025 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW