Thursday, March 12, 2026 Last Updated 37 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 11.49 AM

തുറമുഖവും റിഫൈനറിയും ദക്ഷിണ നാവികസേനാ ആസ്ഥാനവും ; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പഴുതടച്ച സുരക്ഷാ പരിധിയിലേക്ക് കൊച്ചി നഗരവും

uploads/news/2025/05/779912/kochi.jpg

തുറമുഖവും റിഫൈനറിയും ദക്ഷിണ നാവികസേനാ ആസ്ഥാനവും ഉള്‍പ്പെടുന്ന കൊച്ചി നഗരം അതീവ ജാഗ്രതയില്‍. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പഴുതടച്ച സുരക്ഷയാണ് ഇവിടെ ഒരുക്കുന്നത്. ഇന്നലെ നടന്ന മോക്ഡ്രില്‍ ഈ സുരക്ഷാമുന്നൊരുക്കത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്നലെ മോക് ഡ്രില്‍ സംഘടിപ്പിച്ചു.

പൊതുജനങ്ങളെ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. കലക്ടറേറ്റ്, ലുലു മാള്‍, കല്യാണ്‍, ജയലക്ഷ്മി, മെട്രോ സ്‌റ്റേഷനുകള്‍, കൊച്ചി കോര്‍പറേഷന്‍ ഓഫീസ്, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ തെക്കുള്ള പ്രധാന തുറമുഖനഗരമാണ് കൊച്ചി. യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന കൊച്ചി ഷിപ്‌യാര്‍ഡ് ഏറ്റവും സുപ്രധാനമായ ഇടമായാണ് കരുതപ്പെടുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും കൊച്ചിയുടെ പ്രധാന തുറമുഖമായി മാറിയിട്ടുണ്ട്.

അതിനു പുറമേ എണ്ണസംഭരണവും ശുദ്ധീകരണവും നടത്തുന്ന അമ്പലമുകളിലെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കേന്ദ്രങ്ങളും നഗരപ്രാന്തത്തിലാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിക്കുന്ന അസംസ്‌കൃത എണ്ണ കൊച്ചി തുറമുഖത്തുനിന്നു പൈപ്പുകള്‍ വഴിയാണ് റിഫൈനറിയിലേക്ക് എത്തിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമേ പാചകവാതകവും ഇവിടെ സിലിണ്ടറുകളില്‍ നിറച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നുണ്ട്.

ദക്ഷിണ നാവികസേനാ ആസ്ഥാനം ഇവിടെയായത് കൊച്ചിയുടെ പ്രാധാന്യം ഇരട്ടിയാക്കുന്നു. നാവികസേനയുടെ സൈനികത്താവളം കൂടിയാണിത്. കളമശേരിയിലെ എന്‍.എ.ഡി. നാവികസേനയ്ക്കു തന്ത്രപ്രധാനമായ കേന്ദ്രമാണ്. ആയുധ സംഭരണ കേന്ദ്രമാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW