Saturday, March 14, 2026 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 05.34 PM

അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി മുതല്‍ സൈലന്‍സ് അണ്‍നോണ്‍ കോള്‍ വരെ; അറിയാം ആറ് പ്രൈവസി ഫീച്ചറുകള്‍

privacy features

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ച ആറു പ്രൈവസി ഫീച്ചറുകള്‍ നോക്കാം

ചാറ്റുകളിലും ഗ്രൂപ്പുകളിലും ലഭ്യമായ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി സെറ്റിങ് ഉപയോഗിച്ച് മറ്റുള്ളവര്‍ ആപ്പിന് പുറത്തേക്ക് ഉള്ളടക്കം എടുക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഇത് ഓണായിരിക്കുമ്പോള്‍ ചാറ്റുകള്‍ എക്സ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മീഡിയ സ്വയമേവ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്നും മറ്റുള്ളവരെ തടയാന്‍ കഴിയും. ചാറ്റിന്റെ പേര് ടാപ്പ് ചെയ്ത ശേഷം അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി കൂടി ടാപ്പ് ചെയ്യുന്നതോടെ ഈ ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാകും.

അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഫോണില്‍ തന്നെ സ്റ്റോര്‍ ചെയ്യുന്നു. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗവുമുണ്ട്. ഇഷ്ടമുള്ള ഒരു പാസ്വേഡോ അറിയാവുന്ന 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിച്ച് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് സുരക്ഷിതമാക്കാം.

വാട്‌സ്ആപ്പിനോ ബാക്കപ്പ് സേവന ദാതാവിനോ ബാക്കപ്പുകള്‍ വായിക്കാനോ അവ അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യമായ കീ ആക്സസ് ചെയ്യാനോ കഴിയില്ല. അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഫോണില്‍ തന്നെ സ്റ്റോര്‍ ചെയ്യുന്നു. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗവുമുണ്ട്. ഇഷ്ടമുള്ള ഒരു പാസ്വേഡോ അറിയാവുന്ന 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിച്ച് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് സുരക്ഷിതമാക്കാം.

വാട്‌സ്ആപ്പിനോ ബാക്കപ്പ് സേവന ദാതാവിനോ ബാക്കപ്പുകള്‍ വായിക്കാനോ അവ അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യമായ കീ ആക്സസ് ചെയ്യാനോ കഴിയില്ല.

Ads by Google
Ads by Google
TRENDING NOW